Site icon Ente Koratty

സാന്ത്വന സ്പർശം: അപേക്ഷിക്കേണ്ട വിധം

ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ ഫെബ്രുവരി 1, 2, 4 തീയതികളിൽ നടക്കുന്ന അദാലത്തിന് മുന്നോടിയായി അക്ഷയകേന്ദ്രങ്ങൾ വഴി ജനങ്ങളുടെ പരാതികൾ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. ജനുവരി 28 വരെയാണ് പരാതികൾ സ്വീകരിക്കുന്നത്. അക്ഷയകേന്ദ്രങ്ങൾ മുഖേന ഓൺലൈനായും കോർപ്പറേഷൻ, പഞ്ചായത്ത്, നഗരസഭ, താലൂക്ക് എന്നിവ വഴി നേരിട്ടുമാണ് അപേക്ഷകൾ സ്വീകരിക്കുക.

സ്വന്തമായും അപേക്ഷകൾ തയ്യാറാക്കി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പരാതി സമർപ്പിക്കേണ്ടത്. ലിങ്ക് തുറന്ന ശേഷം അതിൽ കാണിക്കുന്ന ‘അപേക്ഷ/പരാതി സമർപ്പിക്കുക’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടർന്ന്രജിസ്റ്റർ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം പ്രൊസീഡ് ആഫ്റ്റർ അപ്രോപ്രിയേറ്റ് വൺ ( proceed afterappropriate one) എന്നത് തിരഞ്ഞെടുക്കുക. ഇതിൽ നിന്ന് കേരളത്തിൽ താമസിക്കുന്നവർ, പ്രവാസി ‍കേരളീയൻ, മറ്റുള്ളവർ എന്നിങ്ങനെ 3 ഓപ്ഷനില്‍ ഏതാണോ വേണ്ടത് ആയത് സെലക്റ്റ് ചെയ്യുക. തുടർന്ന് അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തി യൂസർ ഐഡിയും പാസ് വേർഡും ഉണ്ടാക്കുക. ശേഷം ക്ലിക്ക് ഹിയർ ടു സി എം ഒ ഗ്രീവൻസ് (Click here to CMO Grievance)ൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത മെയില്‍ ഐഡി/മൊബൈല്‍ നമ്പറില്‍ വരുന്ന ഒ ടി പി നമ്പർ കൊടുക്കുക. ന്യൂ ഗ്രീവൻസിൽ (New grievance)ല്‍ ക്ലിക്ക് ചെയ്ത് പരാതിയുടെ വിവരങ്ങൾ നൽകുക.

Exit mobile version