Site icon Ente Koratty

തൃശൂരിൽ യുവാക്കളെ തട്ടികൊണ്ട് പോയി കൊലപെടുത്താൻ ശ്രമിച്ച കേസ് : കുപ്രസിദ്ധ ഗുണ്ട പിടിയിൽ

തൃശൂരിൽ യുവാക്കളെ തട്ടികൊണ്ട് പോയി കൊലപെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. പ്രത്യക അന്വേഷണ സംഘമാണ് പ്രതിയെ കൊടൈക്കനാലിൽ നിന്നും പിടികൂടിയത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. അന്തിക്കാട് സ്വദേശികളായ പ്രവീഷ്, ജയദാസ് എന്നിവരെ കാറിൽ തട്ടികൊണ്ട് പോയി മർദ്ധിച്ച വശരാക്കി വഴിയരികിൽ തള്ളുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികളിൽ മൂന്ന് പേരായ സിയാദ്, സലേഷ്, പ്രത്യുഷ് എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രധാന പ്രതിയായ കായകുരു രാഗേഷ് തന്ത്രപരമായി രക്ഷപെട്ടു. നിരവധി സ്റ്റേഷനുകളിലായി തട്ടി കൊണ്ട് പോകൽ, റോബറി, തുടങ്ങി 52 ക്രമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. തൃശൂർ ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലകുട ഡിവൈഎസ്പി സിആർ രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പലയിടങ്ങളിലും അന്വേഷണം തുടർന്നു. ഇതിനിടെയാണ് കായ്കുരു രാഗേഷ് കൊടൈകനാലിൽ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്.

തുടർന്ന് പ്രത്യേക അന്വേഷണസംഘം കൊടൈകനാൽ പരിസരങ്ങളിൽ പരിശോധന നടത്തി. കാടിനുള്ളിലെ ആൾ താമസം ഇല്ലാത്ത ഒളിസങ്കേതത്തിൽ നിന്ന് സാഹസികമായി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version