01.01.1999 മുതൽ 30.11.2020 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ തൊഴിൽ രജിസ്ട്രേഷൻ റദ്ദായി സീനിയോരിറ്റി നഷ്ടമായ വിമുക്ത ഭടന്മാരായ ഉദ്യോഗാർഥികൾക്ക് അവരുടെ രജിസ്ട്രേഷൻ പുതുക്കി സീനിയോരിറ്റി നിലനിർത്തുന്നതിന് 2021 ഫെബ്രുവരി 28 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അവസരം. റദ്ദായ രജിസ്ട്രേഷൻ പുതുക്കുന്നതിന് തൊഴിൽ രജിസ്ട്രേഷൻ തിരിച്ചറിയൽ കാർഡ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക. ഫോൺ 0487 2384037