ഗവ മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച അനസ്തേഷ്യ ഐ സി യു പ്രവർത്തനമാരംഭിച്ചു. നവീകരണ ജോലികൾ പൂർത്തിയായ ശസ്ത്രക്രിയ തിയറ്ററുംരോഗികൾക്ക് തുറന്നുകൊടുത്തു. ആറ് കട്ടിലുകളുള്ള അനസ്തേഷ്യ ഐ സി യുവാണ് പ്രവർത്തനം ആരംഭിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞയുടൻ രോഗികളെ കിടത്താനാണ് അനസ്തേഷ്യ വിഭാഗത്തിന് കീഴിൽ പുതിയ ഐ സി യു.