Site icon Ente Koratty

ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ നൽകുന്നു

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ നൽകുന്നു. മൂന്ന് ലക്ഷം രൂപ വരെ നൽകുന്ന വായപ്പയ്ക്ക് ആറ് ശതമാനമാണ് പലിശ. അപേക്ഷകർക്ക് ഓട്ടോ ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം.

സർക്കാരിന്റെ 30000 രൂപ സബ്‌സിഡി ലഭിക്കും. 80 മുതൽ 90 കിലോമീറ്റർ വരെ മൈലേജും മൂന്ന് മണിക്കൂർ 55 മിനുറ്റ് ചാർജ്ജ് ഒരു ബാറ്ററിയിൽ നിന്ന് ലഭിക്കും. ആവശ്യമുള്ളവർ ജില്ലാ കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2331556

Exit mobile version