Site icon Ente Koratty

തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്ത് സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി

തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.

വ്യാഴാഴ്ച വെള്ളാങ്ങല്ലൂർ, ഒല്ലൂക്കര, ചാലക്കുടി, മതിലകം ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ വരുന്ന 22 ഗ്രാമപഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പാണ് പൂർത്തിയായത്. ഒക്ടോബർ 5ന് ജില്ലാ പഞ്ചായത്തിന്റെയും 16 ബ്ലോക്ക് പഞ്ചായത്തുകളുടെയും സംവരണ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും.
നറുക്കെടുത്ത സംവരണ വിഭാഗം, സംവരണ മണ്ഡലത്തിന്റെ നമ്പർ, പേര് എന്ന ക്രമത്തിൽ ചുവടെ: പടിയൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-3 പോത്താനി, 4 പോത്താനി ഈസ്റ്റ്, 8 വൈക്കം, 9 വളവനങ്ങാടി, 10 മാരാംകുളം, 12 ശിവകുമാരേശ്വരം വെസ്റ്റ്, പട്ടികജാതി സ്ത്രീ-5 ശിവകുമാരേശ്വരം ഈസ്റ്റ്, പട്ടികജാതി-14 കാക്കാതുരുത്തി.

പൂമംഗലം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-4 എടക്കുളം, 6 പതിയാംകുളങ്ങര, 9 കൽപ്പറമ്പ് സെന്റർ, 10 അരിപ്പാലം, 11 പായമ്മൽ, പട്ടികജാതി സ്ത്രീ-5 തോപ്പ്, 8 പൂമംഗലം, പട്ടികജാതി-2 എൺമുഖം കനാൽ.
പുത്തൻചിറ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 പകരപ്പിളളി, 3 ശാന്തിനഗർ, 5 സദനം, 7 പുത്തൻചിറ, 8 കരിങ്ങച്ചിറ, 9 പിണ്ടാണി, 12 കൊമ്പത്തുകടവ്, പട്ടികജാതി സ്ത്രീ-10 കുപ്പൻ ബസാർ, പട്ടികജാതി-14 മാണിയംകാവ്.

വെളളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-3 എട്ടങ്ങാടി, 4 വെളളക്കാട്, 6 കോണത്തുകുന്ന്, 7 പുഞ്ചപ്പറമ്പ്, 10 നെടുങ്ങാണത്ത് കുന്ന്, 15 ബ്രാലം, 16 അമരിപ്പാടം, 17 വളളിവട്ടം ഈസ്റ്റ്, 19 പൈങ്ങോട്, 21 വെളളാങ്ങല്ലൂർ, പട്ടികജാതി സ്ത്രീ-14 പൂവത്തുംകടവ്, പട്ടികജാതി-11 കടലായി.

വേളൂക്കര ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-1 ഐക്കരകുന്ന്, 3 നടവരമ്പ്, 8 തൊമ്മാന, 9 കടുപ്പശ്ശേരി, 11 തുമ്പൂർ, 12 തുമ്പൂർ വെസ്റ്റ്, 16 കൊറ്റനെല്ലൂർ, പട്ടികജാതി സ്ത്രീ-5 അവിട്ടത്തൂർ, 14 പൂന്തോപ്പ്, പട്ടികജാതി-18 വൈക്കര.

മാടക്കത്തറ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 കരുവാൻകാട്, 3 മുട്ടിക്കൽ, 4 കട്ടിലപ്പൂവ്വം, 8 പുല്ലാനിക്കാട്, 9 കിഴക്കേ വെള്ളാനിക്കര, 11 പനഞ്ചകം, 12 പടിഞ്ഞാറെ വെള്ളാനിക്കര, 16 പൊങ്ങണംകാട്, പട്ടികജാതി-5 ചിറയ്ക്കാക്കോട്.

നടത്തറ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-1 നടത്തറ, 5 മുളയം, 7 ചേരുംകുഴി, 8 വലക്കാവ്, 9 പീടികപറമ്പ്, 10 മൂർക്കനിക്കര, 11 വീമ്പ്, 15 ഇരവിമംഗലം, 17 മൈനർ റോഡ്, പട്ടികജാതി-13 പൂച്ചെട്ടി.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 ചെമ്പൂത്ര, 3 പട്ടിക്കാട്, 7 വാണിയംപാറ, 8 കൊമ്പഴ, 12 മൈലാട്ടുംപാറ, 14 താമരവെളളച്ചാൽ, 16 കണ്ണാറ, 17 വീണ്ടശ്ശേരി, 19 മാരായ്ക്കൽ, 21 ആൽപ്പാറ, 23 മുടിക്കോട്. പട്ടികജാതി സ്ത്രീ-22 ചിറകുന്ന്, പട്ടികജാതി-20 കൂട്ടാല, പട്ടികവർഗം-5 പൂവൻച്ചിറ.

പുത്തൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 തോണിപ്പാറ, 3 ചെറുകുന്ന്, 5 മാന്ദാമംഗലം, 10 ചെമ്പംകണ്ടം, 11 പൊന്നൂക്കര ഈസ്റ്റ്, 12 ചോച്ചേരികുന്ന്, 14 പുത്തൂർ ഈസ്റ്റ്, 17 പുഴമ്പളളം, 18 കുഞ്ഞനംപാറ, 22 പെരുവാംകുളങ്ങര, 23 ഇളംതുരുത്തി, പട്ടികജാതി സ്ത്രീ-7 മരുതുകുഴി, പട്ടികജാതി-21 മരത്താക്കര വെസ്റ്റ്.

കാടുകുറ്റി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-3 വട്ടക്കോട്ട, 5 പാമ്പുത്തറ, 9 കാതികുടം, 11 ചെറാലകുന്ന്, 12 കുലയിടം, 13 ചെറുവാളൂർ, 16 വൈന്തല, പട്ടികജാതി സ്ത്രീ-14 കല്ലൂർ, പട്ടികജാതി-1 പാളയംപറമ്പ്.

കോടശ്ശേരി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-6 കോർമല, 11 പുളിങ്കര, 12 കുറ്റിച്ചിറ, 13 കുണ്ടുകുഴിപ്പാടം, 16 കോതേശ്വരം, 17 എലിഞ്ഞപ്ര ഈസ്റ്റ്, 19 ചൗക്ക, 20 കലിക്കൽ, പട്ടികജാതി സ്ത്രീ-9 പീലാർമുഴി, 18 എലിഞ്ഞപ്ര വെസ്റ്റ്, പട്ടികജാതി-14 കൂർക്കമറ്റം.

കൊരട്ടി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 ഖന്നാനഗർ, 4 കോനൂർ, 5 ചുനക്കര, 6 വാലുങ്ങാമുറി, 7 നാലുകെട്ട്, 10 മുടപ്പുഴ, 13 വഴിച്ചാൽ, 16 ദേവമാത, 19 ആറ്റപ്പാടം, പട്ടികജാതി സ്ത്രീ-1 മുരിങ്ങൂർ, പട്ടികജാതി- 14 ചിറങ്ങര.

മേലൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-1 ശാന്തിപുരം, 2 കല്ലുത്തി, 4 കറുപ്പം, 7 അടിച്ചിലി, 9 പാലപ്പിളളി, 10 മുളളൻപാറ, 11 മേലൂർ സെന്റർ, 13 നടുത്തുരുത്ത്, 14 മുരിങ്ങൂർ സൗത്ത്, പട്ടികജാതി-15 മുരിങ്ങൂർ നോർത്ത്.
പരിയാരം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 പരിയാരം, 3 പാറകുന്ന്, 6 മണ്ണുംപുറം, 8 കൊന്നക്കുഴി, 9 കാഞ്ഞിരപ്പിളളി, 11 തൂമ്പാക്കോട്, 13 പൂവ്വത്തിങ്കൽ, 15 കടുങ്ങാട്, പട്ടികജാതി-12 തൃപ്പാപ്പിളളി.

അതിരപ്പിളളി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-4 അരൂർമുഴി, 8 പെരിങ്ങൽക്കുത്ത്, 11 ഫാക്ടറി ഡിവിഷൻ, 13 മയിലാടുംപാറ, പട്ടികജാതി സ്ത്രീ-3 വൈശ്ശേരി, 6 പിളളപ്പാറ, പട്ടികവർഗം സ്ത്രീ-10 പുതുക്കാട്, പട്ടികജാതി-2 ചിക്ലായി, 5 വെറ്റിലപ്പാറ, പട്ടികവർഗം-9 പെരുമ്പാറ.

എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 കുട്ടമംഗലം, 6 കോഴിത്തുമ്പ്, 7 ചിറക്കൽ, 11 ചെന്ത്രാപ്പിന്നി സൗത്ത്, 13 കണ്ണംപുളളിപ്പുറം, 17 എടത്തിരുത്തി വെസ്റ്റ്, 18 ചുലൂർ, പട്ടികജാതി സ്ത്രീ-8 മണ്ഡലാക്കൽ, 10 തലാപുരം, പട്ടികജാതി-9 ചാമക്കാല.

കയ്പമംഗലം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-1 പഞ്ഞംപളളി, 3 ഗ്രാമലക്ഷ്മി, 4 പഞ്ചായത്ത് ഓഫീസ്, 12 മൂന്നുപീടിക, 15 ഫിഷറീസ്, 16 തായ്നഗർ, 17 കാളമുറി, 18 ഹെൽത്ത് സെന്റർ, 20 പതിനെട്ടുമുറി, പട്ടികജാതി സ്ത്രീ-13 വഴിയമ്പലം, പട്ടികജാതി-8 മണ്ണുങ്ങൽ.

മതിലകം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-1 കൂളിമുട്ടം നോർത്ത്, 3 കാതിക്കോട്, 4 പുതിയകാവ് ഈസ്റ്റ്, 7 മതിലകം, 8 പൂവ്വത്തുംകടവ്, 9 ഓണച്ചമ്മാവ്, 12 പുതിയകാവ് സൗത്ത്, 14 തട്ടുങ്ങൽ, പട്ടികജാതി സ്ത്രീ-5 പുന്നക്കബസാർ, പട്ടികജാതി-15 എമ്മാട്.

പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 മഹള്ളറ, 3 അച്ചംകണ്ടം, 4 പെരിഞ്ഞനം സെന്റർ, 8 ചക്കരപ്പാടം, 10 കുറ്റിലക്കടവ്, 13 ഓണപറമ്പ്, 14 കടപ്പുറം സൗത്ത്, പട്ടികജാതി സ്ത്രീ-7 കനാൽ, പട്ടികജാതി-6 ഹൈസ്‌കൂൾ.

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 അയ്യപ്പൻകാവ്, 5 പനങ്ങാട്, 6 അഞ്ചാംപരത്തി, 8 ശാന്തിപുരം, 11 വാസുദേവവിലാസം, 15 പത്താഴക്കാട്, 19 കടപ്പുറം, 20 പി വെമ്പല്ലൂർ, 21 അസ്മാബി കോളേജ്, പട്ടികജാതി സ്ത്രീ-4 ശ്രീനാരായണപുരം, 18 താണിയംബസാർ, പട്ടികജാതി-10 ഗോതുരുത്ത്.

എടവിലങ്ങ് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 മഹിളാ സമാജം, 3 ഫിഷറീസ് സ്‌കൂൾ, 4 എടവിലങ്ങ്, 5 എടവിലങ്ങ് നോർത്ത്, 6 പതിനെട്ടരയാളം, 7 പൊടിയൻ ബസാർ, 14 ഫിഷറീസ് സ്‌കൂൾ വെസ്റ്റ്, പട്ടികജാതി-10 കാര ഈസ്റ്റ്.

എറിയാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-1 മാർക്കറ്റ് വെസ്റ്റ്, 6 അത്താണി, 7 മാടവന, 8 എറിയാട്, 10 ചേരമാൻ, 12 ടെമ്പിൾ, 15 ചർച്ച്, 16 അഴീക്കോട് ജെട്ടി, 17 മുനയ്ക്കൽ, 18 വാകച്ചാൽ, 21 ഹോസ്പിറ്റൽ, 23 ആറാട്ടുവഴി, പട്ടികജാതി-19 മേനോൻ ബസാർ.

Exit mobile version