Site icon Ente Koratty

കൊരട്ടിയുടെ G.T. ഓർമയായിട്ട് 25 വർഷം -ജനമനസുകളിൽ ഇന്നും….

G. T എന്ന രണ്ടക്ഷരം കൊണ്ടുമാത്രം അറിയപ്പെട്ടിരുന്ന G. T. ആന്റണി ഓർമയായിട്ടു ഇന്നേക്ക് (ജൂൺ 12) ഇരുപത്തിഅഞ്ചുവർഷം തികയുന്നു.ഗോപുരൻ തോമൻ മകൻ ആന്റണി കൊരട്ടിയുടെ മാത്രമല്ല തൃശൂർ ജില്ലയിൽ തന്നെ അറിയപ്പെടുന്ന
G. T.ആന്റണി എന്ന പൊതുപ്രവർത്തകനായി.

പനമ്പിള്ളി ഗോവിന്ദമേനോന്റെയും C.G. ജനാർദനന്റെയും പ്രിയപ്പെട്ട G. T.യായി മാറിയതിനു പിന്നിൽ ചെറുപ്പകാലത്തു അനുഭവിച്ച ദാരിദ്രത്തിന്റെയും മകനെ നല്ല ശിക്ഷണ്ണത്തിൽ വളർത്തിയ ഗോപുരൻ തോമൻ എന്ന അധ്വാനിയും സത്യസന്ധനുമായ കർഷകെന്റയും ഭാര്യ മറിയംകുട്ടിയുടെയും പങ്കു വലുതാണ്.

1920-40 കാലഘട്ടം കൊരട്ടിയെ സംബന്ധിച്ചിടത്തോളം ഭൂരിഭാഗം കുടുംബങ്ങളും കൊടിയ ദാരിദ്രത്തിന്റെ പിടിയിലായിരുന്നു. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ സ്വാതന്ത്ര്യവും ദാരിദ്രമില്ലാത്ത ഒരു ജീവിതമായിരുന്നു അന്നത്തെ യുവാക്കളുടെ ജീവിതം ലക്ഷ്യം.PSP (പ്രജ സോഷ്യലിസ്റ്റ് പാർട്ടി)യുടെ പ്രവർത്തകനായി രാഷ്ട്രിയ സേവകനായ G. T. ആന്റണിക്കു സ്വന്തന്ത്ര കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയുമായി പോലും അക്കാലത്തു വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിക്കുവാൻ കഴിഞ്ഞു.8-12 പേർ അടങ്ങുന്ന വലിയ കുടുംബങ്ങളും അന്നത്തെ കാലഘട്ടത്തിന്റെ പ്രതേകതയായിരുന്നു. അതുകൊണ്ട് തന്നെ ചെറു പ്രായത്തിലെ ആന്റണിയും എറണാകുളം എന്ന കേരളത്തിന്റെ പ്രമുഖ പട്ടണത്തിലെ ഒരു ജോലിക്കാരനായി. എങ്കിലും വളർന്ന നാടിനോടുള്ള സ്നേഹവും നന്മയും ആ ചെറുപ്പകാരനെ വീണ്ടും അവിചാരിതിമായി കൊരട്ടിയിൽ എത്തിച്ചു.

J&P കോട്സ് എന്ന നൂൽ കമ്പനിയുടെ കെട്ടിs നിർമാണം മുതൽ തന്റെ കഴിവും നേതൃപാടവവും തെളിയിച്ച ആ വ്യക്തിയിലൂടെ വളരെയധികം പേർക്ക് ആ നൂൽ കമ്പനിയിൽ ജോലി ലഭിച്ചു. ചെറുപ്പകാലത്തു താനും തന്റെ നാടും അനുഭവിച്ച ദാരിദ്രത്തിനു ചെറിയ രീതിയിൽ എങ്കിലും ഒരു അറുതി വരുത്തുവാൻ കഴിഞ്ഞുവെന്ന ചാരിതാർത്യം ആ യുവാവിന്റെ ആത്മവിശ്വാസം ജ്വലിപ്പിച്ചു.

കുറഞ്ഞ കാലയളവു കൊണ്ടു തന്നെ J&P കോട്സ്, കൊരട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ ചരിത്രത്തിന്റെയും വ്യവസായിക അടിത്തറയുടെയും ഭാഗമായിമാറി. അതു കൊരട്ടിമുത്തിയുടെ നാടിന്റെ തിലകകുറിയായി മാറി. ഇംഗ്ലീഷ് ഭാഷയിലുള്ള അറിവും നല്ലകൈയക്ഷരവും കമ്പനി നടത്തിപ്പുകാരായ സായിപ്പുമാരുമായി ആശയവിനിമയം നടത്തുന്നത്തിനും തൊഴിലാളികളുടെ പ്രശ്നങ്ങളെ അവരുടെ ശ്രദ്ധയിൽപെടുത്തുന്നതി നു സഹായിച്ചു. G. T. ആന്റണി തൊഴിലാളികളുടെ പ്രിയപെട്ട നേതാവായി വളർന്നു.കൊരട്ടിയുടെ ആ കാലഘട്ടത്തിലെ രാഷ്ട്രീയരംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ആദർശധീരതയാണ് ഒരു രാഷ്ട്രീയപ്രവർത്തകന്റെ ഏറ്റവും വലിയമൂലധനം എന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. വടിവു ഒത്തവെള്ള ഖദർ മുണ്ടും ഷർട്ടുംമാത്രം ധരിച്ച,വളരെ ലളിതനായി ജീവിച്ച അദ്ദേഹത്തിനോടുള്ള ആരാധനകൊണ്ടും പ്രസംഗപാടവത്തിലും ആകൃഷ്ട്ടരായി പൊതുപ്രവർത്തനത്തിലും രാഷ്ട്രിയമേഖലയിലും എത്തിയ ധാരാളം പേർ ഉണ്ടായിരുന്നു.

ഭാരതത്തിന്റെ സ്വാതന്ത്ര സമരംകാലത്ത്‌ കൊരട്ടിയിലും പരിസരപ്രദേശങ്ങളിലും നടന്ന സമരപോരാട്ടങ്ങളിൽ പങ്കെടുത്തു. എന്നാൽ അതിന്റെ യാതൊരു വിധ പ്രശസ്തിയും ആനുകുല്യവും കൈപറ്റുവാൻ അദ്ദേഹം തയാറായിരുന്നില്ല. അക്കാലത്തെ, തന്റെ സുഹൃത്തുക്കളുടെ നിർബന്ധത്തിനു മുൻപിൽ പോലും അയാൾ വഴങ്ങിയില്ല. സ്വന്തമായി തൊഴിൽ ചെയ്തു മാത്രം രാഷ്രീയപ്രവർത്തനങ്ങൾ നടത്തിയ G.T.ആന്റണി പുതിയ തലമുറക്ക് ഒരു മാതൃകയാണ്. അലക്കി തേച്ചു ചുളിവ് വീഴാത്ത് വെള്ള ഖദർ വസ്ത്രധാരിയായി റബ്ബർ ഷുവും ധരിച്ചു ആത്മാഭിമാനം ഒരിക്കലും പണയം വെയ്ക്കാതെ ലളിതജീവിതം നയിച്ച വ്യക്തി.

അദ്ദേഹം മദുരകോട്സിൽ നിന്നു പിരിഞ്ഞു പോന്നതിനു ശേഷം വർഷങ്ങൾക്കു ശേഷമാണ് കൊരട്ടിയിൽ ഏകദേശം പത്തിൽ അധികം വർഷങ്ങ്ൾടെ നീണ്ട ലോക്ക്ഡൌൺ ഉണ്ടായത്.ഒരു പക്ഷെ, G. T. ആരോഗ്യത്തോടെ ഉണ്ടായിരുന്നെങ്കിൽ മധുരകോട്സിലെ നീണ്ട ലോക്ക്ഡൌൺ ഉണ്ടാകുമായിരുന്നില്ല എന്ന് കൊരട്ടിയിലെ അക്കാലത്തെ ജന്മനസുകൾ അടക്കം പറഞ്ഞിരുന്നു.

സ്ഥാനമാനങ്ങൾക്ക് അതീതനായി കൊരട്ടിയുടെ, പഴയതലമുറയുടെ ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു G.T എന്ന രണ്ടക്ഷരം മരണമില്ലാതെ..

വീഡിയോ കാണുക.

Exit mobile version