സച്ചിൻ…സച്ചിൻ…!!! സച്ചിൻ…സച്ചിൻ…..!!!
ഓർക്കുന്നുണ്ടോ ഈ ആരവം, ഈ ആവേശം, ഈ അവതാരത്തെ…
അതെ നമ്മുടെ എല്ലാവരുടെയും അഹങ്കാരമായ സച്ചിൻ ടെണ്ടുൽക്കർ.
ഇന്നു ഏപ്രിൽ 24, സച്ചിന്റെ ജന്മദിനം. നമ്മുടെ കാമുകിയുടെയും ഭാര്യയുടെയും ജന്മദിനങ്ങൾ മറന്നാലും ഇന്ത്യൻ ക്രിക്കറ്റിന്റെ ആരാധകർക്ക് സച്ചിന്റെ ജന്മദിനം മറക്കാൻ പറ്റില്ല.
ഇന്ത്യക്കാർക് സച്ചിൻ ആരക്കയോ ആയിരുന്നു. ചിലർക്ക് മകൻ, മറ്റുചിലർക്ക് ജേഷ്ഠൻ, കുറെ പേർക്ക് അനിയൻ അങ്ങനെയങ്ങനെ ആരക്കയോ…
ഞാൻ ഇപ്പോഴും ഓർക്കാറുണ്ട് സച്ചിൻ എന്ന ഇതിഹാസം ഉണ്ടായില്ലെങ്കിൽ നമ്മുടെ ക്രിക്കറ്റ് ഇന്നു ഇന്നത്തെ സ്ഥിതിയിലൊന്നുമുണ്ടാകില്ല. ഇന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ സ്റ്റാർസെല്ലാം സച്ചിന്റെ ആരാധകരാണ്. സച്ചിനിൽ നിന്നും പ്രചോദനമുൾക്കൊണ്ട കളിക്കാരന്.
പണ്ട് എല്ലാ ഇന്ത്യകാരനെ പോലെ ഞാനും ആഗ്രഹിച്ചു, ഒരിക്കൽ സച്ചിനെ പോലെ ആകണമെന്നു. സച്ചിന്റെ ഒപ്പം ബാറ്റ് ചെയ്യണമെന്നു. ഇതു പോലെ എത്രപേരെ സ്വാധിനിച്ചിട്ടുണ്ടാകും ഈ മഹൻ. സത്യത്തിൽ നിങ്ങളൊരു സംഭവമാണ് എന്റെ സച്ചിനെ….
കേരളത്തിൽ സച്ചിൻ കളിച്ചപ്പോയൊക്കെ അദ്ദേഹതിന്റെ ബാറ്റ് നിശബ്തമായിരുന്നു. എങ്കിലും മറ്റാർക്കും അവകാശപ്പെടാൻ പറ്റാത്ത സച്ചിന്റെ ഒരു റെക്കോർഡ് നമ്മുടെ നാട്ടിലാണ് പിറന്നത്. സച്ചിൻ ഒരു കളിയിൽ ആദ്യമായി 5 വിക്കറ്റ് നേടിയത് നമ്മുടെ നാട്ടിലാണ്. അന്ന് ശക്തരായ ഓസ്ട്രേലിയക്കെതിരെ. ആ മത്സരം ഇപ്പോഴും എന്റെ മനസിലുണ്ട്. സച്ചിൻ വീണ്ടും തന്റെ കരിയറിൽ 5 വിക്കറ്റ് നേട്ടം നേടിയതും നമ്മുടെ നാട്ടിൽ തന്നെയാണ്, ഈ പ്രാവശ്യം എതിരാളികൾ നമ്മുടെ അയൽക്കാരായ പാകിസ്താനായിരുന്നു.
സച്ചിന്റെ ഈ റെക്കോർഡ് നേട്ടം മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ്. മറ്റാർക്കും ഇനി അവകാശപ്പെടാൻ പറ്റാത്ത ഒരു കുഞ്ഞു അഹങ്കാരം. സച്ചിൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു സെഞ്ച്വറി അടിച്ചിട്ടുള്ളു, അതിനും മലയാളികൾക്ക് ഒരു കണക്ഷൻ ഉണ്ടു. നമ്മുടെ കേരളം ടസ്കേഴ്സിനെതിരെയാണ് സച്ചിൻ സെഞ്ച്വറി അടിച്ചത്. അന്ന് നമ്മുടെ ടീം തോറ്റപ്പോഴും മലയാളികൾക്ക് സന്തോഷമായിരുന്നു, സച്ചിൻ സെഞ്ച്വറി അടിച്ചാലോ….ഇതു സച്ചിന്റെ 20 ട്വന്റി കാരീയറിലെ ഏക സെഞ്ചുറിയാണ്.
ശരിക്കും സമ്മുടെ ജനറേഷന്കാര് ഭാഗ്യമുള്ളവരാണ്. സച്ചിന്റെ എത്ര എത്ര മാസ്മരിക പ്രകടനം നമ്മൾക്ക് കാണാൻ പറ്റി.98-ലെ ഷാർജയിലെ പ്രകടനം, സിഡ്നിയിലെ ഡബിൾ സെഞ്ച്വറി, പാകിസ്ഥാനിൽ 194 നോട്ട് ഔട്ട്, ഈ മത്സാരാതിൽ ദ്രാവിഡിനെതിരെ ആരാധകർ തിരിഞ്ഞു. ഡബിൾ സെഞ്ച്വറി അടിക്കാൻ അവസരമുണ്ടായിട്ടു, സചിനെ അതിനനുവദിക്കാതെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതു ആരാധകരെ ചൊടിപ്പിച്ചു. പിന്നെ 2003 വേൾഡ് കപ്പ് അതിൽ ഫൈനലിൽ ഇന്ത്യ തൊട്ടപ്പോൾ സച്ചിന്റെ ഒപ്പം ആരാധകരും കരഞ്ഞു. 2011-ൽ ഇന്ത്യ വേൾഡ് കപ്പ് നേടിയതും സചിനെ ചുമലിൽ ചുമന്നു കളിക്കാർ ഗ്രൗണ്ട് വട്ടം വെച്ചപ്പോയെല്ലാം ആരാധകർ ആഘോഷിക്കുകയായിരുന്നു. ഒരുപാടു കാലങ്ങളായി നമ്മൾ കാത്തിരുന്ന നിമിഷം അടുത്തെത്തി, അതെ നമ്മുടെ സ്വന്തം സച്ചിൻ ലോക കപ്പിൽ മുത്തമിട്ടു. ഇതെലാം നമ്മൾക്ക് മറക്കാൻ പറ്റാത്ത നിമിഷങ്ങളായിരുന്നു.
നമ്മുടെ എല്ലാം നോൽസ്റ്റാൾജിയയിലെല്ലാം സച്ചിനും ഒരു ഘടകമാണ്. തലേദിവസത്തെ കളി വിവരങ്ങൾ വിവരിക്കാത്ത എത്ര ക്ലാസ് റൂമുണ്ടാകും ഇന്ത്യയിൽ. ഇതിൽ സച്ചിന്റെ പ്രകടനത്തെ വാ തോരാതെ വർണിച്ചവർ എത്രപേരുണ്ടാകും. ക്രിക്കറ്റ് ഉള്ള ദിവസം, പനിയാണെന്നോ, വയറു വേദനയാണെന്നോ നുണ പറഞ്ഞു സ്കൂളിൽ പോകാതെ കളിക്കണ്ട എത്ര മഹാന്മാരുണ്ടാകും നമ്മുടെ ഇടയിൽ. ഉച്ചയ്ക്ക് വീട്ടിൽ പോയി വരാറുള്ള കുട്ടികളോട് സ്കോർ എന്തായെന്നും സച്ചിൻ എത്ര അടിച്ചെന്നുമായിരിക്കും എല്ലാവരുടെയും ചോദ്യം. ഹും അതൊക്കെയൊരു കാലം…
പണ്ട് ടീവി കടകൾക്കു മുമ്പിൽ ഒരു തിരക്കായിരിക്കും. മിക്ക കടയിലും സച്ചിൻ ഔട്ടായാൽ ആളുകൾ കുറയും. അതായിരുന്നു സച്ചിൻ മാനിയ. ശരിക്കും നമ്മൾ ക്രിക്കറ്റിനെയാണോ സ്നേഹിച്ചത്? ഇതുവരെ ഉത്തരം കണ്ടെത്തിയിട്ടില്ല…
ഇപ്പോൾ ഒരുപാടു സൂപ്പർ ഹീറോ ക്രിക്കറ്റിലുണ്ട്. ഗെയ്ൽ, ഡി വില്ലേഴ്സ്, വാർണർ, കോഹ്ലി, രോഹിത്, സ്മിത്ത് ഇങ്ങനെ കുറെ പേരുകൾ. പണ്ടും ഉണ്ടായി ഒരുപാടുപേര് അഫ്രിദി, ജയസൂര്യ, കാലിസ്, ഫ്ലിൻറ്റോഫ്, ലാറ, സെവാഗ് അങ്ങനെ ഒരുപാടു പേര്. ഇവർക്കൊക്കെ ശരിക്കും സച്ചിന്റെ അടുത്തുപോലുമെത്താൻ പട്ടിയാട്ടില്ല, പ്രകടനം കൊണ്ടും, വിനയം കൊണ്ടും, സത്യാ സന്തത കൊണ്ടും. ഇതു സച്ചിനാണ്, ആളു ഒരു പത്തു പടി ഇവെരകാട്ടി മുകളിലാണ്.
പണ്ട് എല്ലാവരും പറയുമായിരുന്നു അഫ്രിദി ഡബിൾ സെഞ്ച്വറി അടിക്കുമെന്നു, പിന്നെ ഗെയ്ൽ അടിക്കുമെന്നു പറഞ്ഞു, സെവാഗ് അടിക്കുമെന്നു പറഞ്ഞു, വാർണർ അടിക്കുമെന്നു പറഞ്ഞു, ധോണി ആയിരിക്കും അടിക്കാൻ പോകുന്നതെന്നു പറഞ്ഞു. പക്ഷെ ഒരു ഡബിൾ സെഞ്ച്വറി അടിക്കാൻ നമ്മുടെ സച്ചിൻ തന്നെ വേണമായിരുന്നു. ഇപ്പോൾ കുറെ പേര് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
സച്ചിന്റെ സത്യസന്ധതയാണ് അദ്ദേഹത്തെ വ്യത്യസ്തനാകുന്നത്. ഒരു മത്സാരാത്തിൽ അമ്പയർ നോട്ട് ഔട്ട് വിളിച്ചിട്ടും സച്ചിൻ ഡ്രസിങ് റൂമിലേക്ക് തിരിച്ചു നടന്നു. കളിയുടെ ഏതു നിർണായക സമയമാണെങ്കിലും ഔട്ട് അന്നെന്നു ബോധ്യമായയാൾ സച്ചിൻ തിരിച്ചു നടന്നിരിക്കും. ക്രിക്കറ്റ് ഫീൽഡിലും ഗ്രൗണ്ടിന് പുറത്തും എല്ലാം സച്ചിൻ എല്ലാവര്ക്കും ഒരു മാതൃകയാണ്. ഇതു വരെ സചിനെ കുറിച്ച് ഒരു മാധ്യമവും മോശം വാർത്തകൾ റിപ്പോർട്ട് ചെയ്തട്ടില്ല. ഇതെല്ലാം കാണിക്കുന്നത് സച്ചിൻ എത്ര മാത്രം നന്മയുള്ള മനുഷ്യനായിരുന്നുവെന്നാണ്. .
സച്ചിൻ വിരമിച്ചപ്പോൾ ഞാൻ എന്ന ക്രിക്കറ്റിന്റെ കടുത്ത ആരാധകനും വിരമിച്ചു. സച്ചിനില്ലാത്ത ക്രിക്കറ്റ് അത് സങ്കല്പിക്കാൻ പോലും അന്നെനിക്കാകില്ലയിരുന്നു. ഇന്നു ഞാൻ സ്കോർ അറിയാൻ മാത്രമേ ക്രിക്കറ്റ് വെയ്കാറുള്ളു. 7 മണിക്കൂറുള്ള കളി ഇന്നു കാണുന്നത് പല ഘട്ടമായി ഒരു 1 മണിക്കൂർ മാത്രം. സച്ചിൻ വിരമിച്ച ദിവസം സച്ചിന്റെ കണ്ണിൽ നിറഞ്ഞ കണ്ണീർ ശരിക്കും നമ്മളുടെ കണ്ണും നിറച്ചു….
2014-ൽ ഇന്ത്യൻ സൂപ്പർ ലീഗ് വന്നപ്പോൾ സച്ചിൻ നമ്മുടെ ആവേശമായ കേരളം ബ്ലാസ്റ്റേഴ്സിൻറെ ഉടമസ്ഥനായി കേരളത്തിലേക്ക് വന്നു, അതോടൊപ്പം നമ്മുടെ മലയാളികളുടെ സ്വന്തമായി. ക്രിക്കറ്റ് ആരാധകർ ഫുട്ബോൾ ആരാധകർ എന്ന വിത്യാസമില്ലാതെ ഒരു ഒറ്റ ശക്തിയായി നമ്മളും സച്ചിന്റെ ഒപ്പം നിന്നു. സച്ചിൻ വിരമിച്ച ശേഷം അന്ന് വീണ്ടും നമ്മുടെ സ്റ്റേഡിയത്തിൽ സച്ചിൻ സച്ചിൻ എന്ന ആരവം മുഴങ്ങിക്കൊണ്ടിരുന്നു. കളി കഴിഞ്ഞാലും ആരാധകർ വീട്ടിൽപോകാതെ സച്ചിൻ സ്റ്റേഡിയത്തിൽ നിന്നും ഇറങ്ങുന്നതും കത്ത് നില്കും. ഈ ഞാനും നിന്നിട്ടുണ്ട്. പോലീസ് മാമ്മൻമാരുടെ കൈയിൽ നിന്നും നല്ല അടിയും കിട്ടിയട്ടുണ്ട്. എങ്കിലും പിന്നെയും കൂട്ടംകൂടും. അന്ന് ഒരു ആഗ്രഹമേ ഉണ്ടായിരുന്നു, സചിനെ ഒന്ന് കാണണം. ഒടുവിൽ സച്ചിൻ ടീം വിട്ടുപോയപ്പോൾ സ്റ്റേഡിയത്തിൽ പോയി കാളികാണാനുള്ള ഒരു ആവേശം തീർന്നു.
ശരിക്കും സച്ചിനെന്ന താരം എന്റെ ജീവിതത്തെ ഒരുപാടു സ്വാധിനിച്ചിട്ടുണ്ട്, സച്ചിൻ എന്ന പോലുള്ള ആളുകൾക്ക് ദൈവമായിരുന്നു. ഞങ്ങൾക്ക് ക്രിക്കറ്റിനെയും മുകളിലാണ് സച്ചിൻ. ഇനി ഇതു പോലെ ആളുകളെ സ്വാധീനിക്കാൻ പറ്റുന്ന കളിക്കാർ വരുമെന്നു തോന്നുന്നില്ല. ‘വി മിസ് യു സച്ചിൻ’. ഇന്നത്തെ ദിവസം ഞാൻ എന്റെ സച്ചിനു സന്തോഷകരമായ ആരോഗ്യകരമായ ജന്മദിനം ആശംസിക്കുന്നു.
ലേഖക – സേറാ മറിയം