Site icon Ente Koratty

ഇംഗ്ലീഷ് നാടക സാഹിത്യത്തിൻറെ കുലപതി വില്യം ഷേയ്ക്സ്പിയറിന്‍റെ ചരമ ദിനം (ഏപ്രില്‍ 23)

ലേഖകൻ – ഡേവീസ് വല്ലൂരാന്‍, തിരുമുടിക്കുന്ന്

ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലികളിലൊരാളായ വില്യം ഷേയ്ക്സ്പിയറിന്‍റെ ചരമ ദിനമാണ് ഏപ്രില്‍ ഇരുപത്തിമൂന്ന്. 1616 ഏപ്രില്‍ 23ന് അദ്ദേഹം അന്തരിച്ചു. 1564 ഏപ്രില്‍ ആയിരുന്നു ജനനം. മഹാനായ എഴുത്തുകാരനായ അദ്ദേഹം ഇംഗ്ലീഷ് കവി, നാടക രചയിതാവ്, അഭിനയേതാവ് തുടങ്ങിയ നിലകളില്‍ പ്രശസ്തനായിരുന്നു. 38 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോഴും അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ ലോകമെമ്പാടും അവതരിപ്പിക്കപ്പെടുന്നണ്ട്. ഹാംലറ്റ്, ഒഥല്ലൊ, കിങ്ങ്ലിയര്‍, മാക്ബെത്ത്, ആന്‍റണി ആന്‍റ് ക്ലിയോപാട്ര, കൊറിയോലനസ്, റോമിയോ ആന്‍റ് ജൂലിയറ്റ്, ജൂലിയര്‍സീസര്‍ തുടങ്ങിയ നിരവധി കൃതികള്‍ ലോക പ്രശസ്തമാണ്. ആസ് യു ലൈക്ക് ഇറ്റ്, ദ കോമഡി ഓഫ് ഇറേഴ്സ് തുടങ്ങിയ ഹാസ്യ നാടകങ്ങള്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളവയാണ്.

ബ്രഹത്തായ ഒരു സ്റ്റേജാണ് ഈ ലോകം. എല്ലാ മനുഷ്യരും അതിലെ അഭിനേതാക്കളാണ്.

വില്യം ഷേയ്ക്സ്പിയറിന്‍റെ ജീവിതത്തെ ആസ്പദമാക്കി ആവീഷ്കരിച്ച മനോഹരമായ ഒരു പ്രൊഫഷണല്‍ നാടകമാണ് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ ` ഇതിഹാസം ‘. ആധുനിക നാടക പ്രസ്ഥാനങ്ങളുടെ കുലപതിയായ ഷേയ്ക്സ്പിയറിന്‍റെ ജീവിതം വളരെ മനോഹരമായി ആവീഷ്കരിച്ചിട്ടുണ്ട് ഈ നാടകത്തില്‍.

പ്രതിഭാധനനായ വില്യം ഷേയ്ക്സ്പിയറിന്‍റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

ഫോട്ടോ: വില്യം ഷേയ്ക്സ്പിയറിന്‍റെ ജീവിതത്തെ ആസ്പദമാക്കി ആവീഷ്കരിച്ച തിരുവനന്തപുരം സൗപര്‍ണ്ണികയുടെ ` ഇതിഹാസം ‘എന്ന നാടകത്തിൽ നിന്ന്

Exit mobile version