Site icon Ente Koratty

വിഷു ഓർമകൾ

‘മധുരതരം തന്നെ…

വീടും പുരയിടവും തൂത്തുവാരി മശേട്ടയെ തൂത്തെറിഞ്ഞ് വിഷുക്കരിക്കുന്നതു മുതൽ തുടങ്ങുകയാണ് ആ കാത്തിരിപ്പ്…
അച്ചന്റെ വരവിനായ്….
കൈ നിറയെ മിഠായികളും കണി ഒരുക്കാൻ കണിവെള്ളരിയും പഴങ്ങളും മുന്തിരിയും പിന്നെ കമ്പിത്തിരിയും മേശാ പൂവും അങ്ങനെ അങ്ങനെ…..
കണിക്കൊന്ന അയലത്തെ വീടുകളിലെ ഉണ്ടായിരുന്നുള്ളൂ….
അതും കൂടി ആയാൽ കണിയൊരുക്കം….
മിഠായി നുണഞ്ഞ് രസം പിടിച്ച് പിന്നെ ഉറക്കത്തിലേക്ക്….
സുന്ദരമായ വിഷു പുലരിയെ സ്വപ്നം കണ്ട് ….
അതിനിടയിൽ കണി കൊണ്ടുവരുന്ന ചേട്ടൻമാർ,…
കുട്ടികൾ….
മീശ മാധവൻ സിനിമ ഓർമ വരുന്നു…..
അശോകൻ ചേട്ടനെ പോലെ ഒരു കഥാപാത്രം ഇവിടെയുമുണ്ടായിരുന്നു……
സജീവേട്ടൻ….
ദു:ഖവെള്ളിക്കു യേശു വാകാനും വിഷുവിനു കൃഷ്ണനാവാനും ….
അകാലത്തിൽ പൊലിഞ്ഞു പോയ ഏട്ടനെയും ഓർമിപ്പിക്കുന്നു ഓരോ വിഷുവും…
നമുക്കു തിരിച്ചു വരാം…
ഇനിയും ഏറെയുണ്ട് കയ്പുള്ള നോവുകളും…
അങ്ങനെ വിഷു ദിനം…
വിയർപ്പിന്റെ ഗന്ധം ഇല്ലാത്ത പുത്തൻ അഞ്ചു രൂപ നോട്ടാണ് കൈനീട്ടം….
അച്ചനിൽ നിന്നും…
ഞങ്ങൾക്കു മാത്രമല്ല….
അയലത്തെ കുഞ്ഞുങ്ങൾക്കും മുത്തശനും മുത്തശ്ശിക്കും ഉണ്ടാവും …. അച്ചൻ സമ്പന്നനായിരുന്നു…
മനസുകൊണ്ട്….
ഇല്ലായ്മകൾക്കിടയിലും മറ്റൊരു വന് വച്ചു നീട്ടാൻ മടിയില്ലായിരുന്നു….
അതാണ് ഒരു വിഷു ഓർമ…
പിന്നീടുള്ള ഓരോ വിഷുകാലവും ഇതു പോലെ കടന്നു പോയ്… അങ്ങനെ ഇന്ന്….
അച്ച നില്ലാത്ത രണ്ടാമത്തെ വിഷുകാലം….
കഴിഞ്ഞ വർഷം നോവ് കഠിനമായിരുന്നു….
കാരണം മുറ്റത്തൊരു കണിക്കൊന്ന മരമുണ്ടായിരുന്നു….
എന്നും ഒരു കാത്തിരിപ്പുണ്ടായിരുന്നു ആ കൊന്നയുടെ പൂവിടലിനായ്…
കഴിഞ്ഞ വർഷം അച്ചന്റ വേർപാടിന്റെ രണ്ടാം ‘മാസം പൂവിട്ടു…
ചിതയോടു ചേർന്നായിരുന്നു ആ കൊന്നമരം…
ഒരു പക്ഷെ അച്ചന്റ ചൂടേറ്റ് പൂവിട്ടതാകാം….
ഇന്ന് അതിൽ ഒരുപാടുണ്ട് പൂക്കൾ…
ആദ്യമായി കണിയൊരുക്കാൻ ആവോളം ആ കുഞ്ഞു കൊന്നയിൽ….
വെറുതെയെങ്കിലും ജനലഴികളിലൂടെ് ഞാൻ നോക്കിടുന്നു….
കൈ നിറയെ മധുരവുമായ് പുത്തൻ നോട്ടുമായ് കമ്പിത്തിരിയും മേശാ പൂവുമായ് എൻ അച്ചൻ നിൽപ്പതുണ്ടോ?….
അങ്ങനെ ഈ വിഷുകാലം മോഹഭംഗങ്ങളുടേതാണ്…
ഇനി അങ്ങോട്ടും.. വേർപാടുകൾ അനിവാര്യമാണെങ്കിലും മറക്കാൻ ആവില്ല ഒരിക്കലും ഒന്നും കാരണം നാം മനുഷ്യരല്ലോ?…

അശ്വതി പത്മനാഭൻ

Exit mobile version