റെൻസ് തോമസ്
‘മാതാ – പിതാ – ഗുരു ദൈവം’ എന്ന ആർഷഭാരത സംസ്കാരത്തിൽ വളരുവാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമാണ് എന്നുഞാൻ കരുതുന്നു. വിദ്യാർത്ഥിയുടെ അകക്കണ്ണ് തെളിയിക്കുന്ന ഈശ്വരൻ തന്നെയാണ് ഗുരു.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ എസ്. രാധാകൃഷ്ണന്റെ ജന്മ ദിനമാണ് ഇന്ത്യയിൽ അധ്യാപകദിനമായി ആചരിക്കുന്നത്. അദ്ദേഹം പ്രഗല്ഭനായ അധ്യാപകൻ, വാഗ്മി, ഭരണ നിപുണൻ, നയതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനാണ്.
എല്ലാ അധ്യാപകർക്കും ഈ ദിനത്തിന്റെ ആശംസകൾ നേരുന്നതോടൊപ്പം എന്നെ പഠിപ്പിച്ച എല്ലാം അധ്യാപകരെയും ഈ ദിനത്തിൽ സ്മരിക്കുന്നു.
‘A student for the second time is a Teacher. ‘എന്നതിന്റെ പൊരുൾ അധ്യാപനവൃത്തിയിലേക്കു വന്നപ്പോഴാണ് യഥാർത്ഥത്തിൽ മനസിലായത്.
ഈ സുദിനം, എന്നെ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച അധ്യാപിക സിസ്റ്റർ ലൂസിക്ക് പ്രേത്യേകമായി സമർപ്പിക്കുന്നു. എന്നെ മലയാള അക്ഷരങ്ങൾ പഠിപ്പിച്ച അധ്യാപിക. കൊരട്ടിയിലെ അനേകം തലമുറകൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്ന കാരുണ്യവതിയായ അധ്യാപിക. ഇപ്പോൾ എണ്‍പത് വയസ്സിന്റെ നിറവിൽ, പ്രായമായി വിശ്രമം ജീവിതം നയിക്കുന്നു. ചെറിയ ഓർമക്കുറവും, പ്രായത്തിന്റെ അവശ്യതകൾ ഉണ്ടെങ്കിലും താൻ പഠിപ്പിച്ച വിദ്യാര്‍ഥികളെ കാണുമ്പോൾ പ്രേത്യകമായ ഒരു ഊർജ്ജം ഞാൻ സിസ്റ്ററിൽ കണ്ടിട്ടുണ്ട്.
അതെ എന്റെ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട അധ്യാപിക – ലൂസി സിസ്റ്റർ. തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ, ഏകദേശം 25 വർഷങ്ങൾക്കു ശേഷം, 2019ൽ കണ്ടുമുട്ടിയ വിദ്യാർത്ഥികളുടെ പ്രിയനിമിഷങ്ങൾ….. അതിനു ആകസ്മികതയുടെ മനോഹാരിതയും ഗ്രഹാതുരത്വത്തിന്റെ ഓർമകളുടെ വറ്റാത്ത ഊർജ്ജവും ഉണ്ടായിരുന്നു. അതിനു ഒരു കാരണക്കാരനാവാൻ കഴിഞ്ഞത് 2018ൽ ഫേസ്ബുക്കിൽ സിസ്റ്ററും ഒത്തു ഷെയർ ചെയ്ത ഒരു ഫോട്ടോയുമായിരുന്നു.
നന്ദി നവമാധ്യമങ്ങളെ….
വീഡിയോ കാണുക….