Site icon Ente Koratty

ഇന്ത്യയെ സ്വപ്നം കാണുവാൻ പഠിപ്പിച്ച – APJ

തമിഴ്നാട്ടിലെ രാമേശ്വരം എന്ന കൊച്ചു ഗ്രാമത്തിൽ,ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു ഭാരത്തിന്റെ യശസ് വാനോളം ഉയർത്തിയ Dr. APJ അബ്‌ദുൾകലാം.

ഭാരതത്തിന്റെ പതിനൊന്നാമത്തെ രാഷ്ട്ര പതി, വിഖ്യാതനായ സയന്റിസ്റ്, അധ്യാപകൻ, മിസൈൽ മാൻ, എഴുത്തുകാരൻ തുടങ്ങി വീശേഷങ്ങൾക്കു വാക്കുകളില്ല.

നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നവയല്ല, മറിച്ചു നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപനങ്ങൾ ‘ എന്ന പഠിപ്പിച്ച, കഠിനാധ്വാനത്തിലൂടെ സ്വപ്‍നങ്ങൾ യഥാർത്ഥമാക്കി ഭാരത ത്തിനു കാണിച്ചു തന്ന മഹാനുഭാവൻ.

ഇന്ത്യൻ യുവത്വത്തെ, വിദ്യാർത്ഥി സമുഹത്തെ, ഒരു ജനതയെ മുഴുവൻ ഇത്രയേറെ പ്രചോദിപ്പിച്ച ഒരു വ്യക്തി ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കുറവായിരിക്കാം.

അദേഹത്തിന്റെ പുസ്തകങ്ങളായ On the wings of fire, Ignited minds തുടങ്ങിയ പുസ്തകങ്ങൾ അദേഹത്തിന്റെ ജീവിതവും ഏതു ലക്ഷ്യത്തെയും എത്തിപിടിക്കുവാനുള്ള മാനസിക ഊർജവും പ്രതിസന്ധികളെ തരണം ചെയ്ത് വിജയം നേടാനുള്ള പ്രയോഗിക ആശയങ്ങൾടെ കരുത്ത്‌ ആവാഹിച്ചിട്ടുള്ള മാർഗനിർദേശക റോക്കറ്റുകൾ തന്നെയാണ്.

എ.പി.ജെ അബ്ദുല്‍ കലാം 1931 ഒക്ടോബറില്‍ തമിഴ് നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. തിരുച്ചി സെയ്ന്റ് ജോസഫ് കോളേജില്‍ നിന്ന് ശാസ്ത്രത്തിലും മദ്രാസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഏയറനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിലും ബിരുദം നേടി. 1964 ല്‍ ഐ.സ്.ആര്‍.ഒ യില്‍ ചേര്‍ന്നു. കുറച്ചുകാലം തുമ്പയിലെ ഇക്വറ്റോറിയല്‍ റോക്കറ്റ് വിഭാഗം തലവനായിരുന്നു. 1973 ല്‍ എസ്.എല്‍.വി. പ്രെജക്റ്റ് ഡയറക്ടറായി. ബഹിരാകാശ വിഭാഗത്തില്‍ നിന്ന് 1981 മധ്യത്തോടെ സൈനിക മേഖലയിലേക്കുമാറി. ദേശീയ ഭൂതല മിസൈല്‍ നിര്‍മിക്കാന്‍ യത്‌നിക്കുന്ന ഹൈദരാബാദിലെ Defence Research Development Organisation (D.R.D.O) ഡയറക്ടറായി. റോക്കറ്റ് രൂപകല്‍പന ചെയ്യുന്നതിലും പ്രാഗല്‍ഭ്യം തെളിയിച്ചു. ഡി.ആര്‍.ഡി.ഒ ഡയറക്ടറെന്ന നിലയില്‍ സംയോജിത മിസൈല്‍ വികസന പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുമ്പോഴാണ് ‘അഗ്‌നി’ മിസൈലിനുപിന്നില്‍ മറ്റു 400 ഓളം ശാസ്ത്രജ്ഞന്‍മാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കാനവസരം ലഭിച്ചത്. 1989 മേയില്‍ ‘അഗ്‌നി’ വിജയകരമായി പരീക്ഷിച്ചു.

മിസൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍ എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുല്‍കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊഖ്‌റാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

രാമേശ്വരത്തെ മുക്കുവഗ്രാമത്തിലുളള പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച അബ്ദുല്‍ കലാം വിജയത്തിന്റെ പടവുകള്‍ കയറിയത് കേരളത്തില്‍ വെച്ചായിരുന്നു. ഇന്ത്യന്‍ ഉപഗ്രഹ വിക്ഷേപണവാഹനം യാഥാര്‍ഥ്യമാക്കിയത് അബ്ദുല്‍ കലാമാണ്. പ്രതികൂലസാഹചര്യങ്ങള്‍ പലതും തരണംചെയ്താണ് കലാം തന്നെ അതിന്റെ മാതൃക തയ്യാറാക്കിയത്. 2002ല്‍ ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഷിലോങ്ങിലെയും അഹമദാബാദിലെയു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ടൂട്ട് ഓഫ് മാനേജ്‌മെന്റെുകളില്‍ വിസിറ്റിങ്ങ് പ്രൊഫസറായും തിരുവന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ടൂട്ട് ഓഫ് സ്‌പെയ്‌സ് ആന്റ് ടെക്‌നോളജിയില്‍ ചാന്‍സലറായും പ്രവര്‍ത്തിക്കുന്നു. അവിവാഹിതനാണ്.

അംഗീകാരങ്ങള്‍ : മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍, 1997ല്‍ ഭാരത രത്‌ന എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതി എന്ന പ്രത്യേകത അബ്ദുല്‍ കലാമിനുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്. ഇതു കൂടാതെ യുദ്ധ വിമാനത്തില്‍ യാത്ര ചെയ്ത ഇന്ത്യന്‍ സര്‍വ്വ സൈന്യാധിപന്‍, അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ്, എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനു മാത്രം സ്വന്തമാണ്.

തന്റെ ജീവിതം മുഴവനും ഇന്ത്യൻ ജനതക്കായി നീക്കി വച്ച കർമയോഗി. വിദ്യാർത്ഥികൾക്കു മുൻപിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ 2015 ജൂലൈ 27നു മരണമെന്ന നിത്യസത്യത്തെ പുല്കിയപ്പോഴും അദ്ദേഹം കർമനിരതനായിരുന്നു. അതെ കർമ്മനിരതമായ ജീവിതത്തിലൂടെ, സ്വപ്‌നങ്ങൾക്കു ചിറകു നൽകാനും, അതുവഴി നിര്ഗളിക്കുന്ന അനന്തമായ ഉർജ്ജം ആവാഹിച്ചു പ്രതിസന്ധികളെ കീറിമുറിച്ചു ലക്ഷ്യത്തിലേക്ക് കുതിക്കുവാനായി നമ്മെ പഠിപ്പിച്ച കർമയോഗി – Missile Man of India

Exit mobile version