ജനപ്രിയ മെസെഞ്ചര്‍ സേവന ദാതാക്കളായ വാട്സാപ്പ് 2021ല്‍ ഏഴ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് വെബിനായി ഓഡിയോ, വീഡിയോ കോളിംഗ്, ഇന്‍ഷുറന്‍സ് സേവനം, ഒന്നിലധികം ഡിവൈസുകളില്‍ ലഭ്യമാക്കല്‍, നഷ്ടമായ ഗ്രൂപ്പ് കോളുകളില്‍ എപ്പോള്‍ വേണമെങ്കിലും ചേരാനുള്ള അവസരം തുടങ്ങിയവയാണ് പുതിയ ഫീച്ചറുകള്‍ എന്നാണ് ഡബ്ല്യുഎബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്. പ്രധാന ഫീച്ചറുകള്‍ പരിശോധിക്കാം.
വാട്ട്സ്ആപ്പ് വെബിനായി ഓഡിയോ, വീഡിയോ കോളിംഗ്
വാട്ട്സ്ആപ്പിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സവിശേഷതകളില്‍ ഒന്നാണിത്. വാട്ട്സ്ആപ്പ് വെബില്‍ നിന്ന് നേരിട്ട് വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കും.
ഒന്നിലധികം ഡിവൈസുകളില്‍ ലഭ്യമാകും
കുറച്ചുകാലമായി വാട്ട്സ്ആപ്പ് മള്‍ട്ടി-ഡിവൈസ് പിന്തുണ പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരൊറ്റ അക്കൗണ്ടിലൂടെ ഒന്നില്‍ കൂടുതല്‍ ഡിവൈസുകളില്‍ ചേര്‍ക്കാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും.
വീഡിയോകള്‍ അയ്ക്കുന്നതിന് മുമ്പ് നിശബ്ദമാക്കാന്‍ കഴിയും
ഉപഭോക്താക്കള്‍ക്ക് അവരുടെ വീഡിയോകള്‍ അയക്കുന്നതിന് മുമ്പ് ശബ്ദം നിശബ്ദമാക്കാന്‍ വാട്ട്സ്ആപ്പ് ഉടന്‍ തന്നെ അനുവദിച്ചേക്കും. ഈ സവിശേഷത നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയുടെ ഇടതുവശത്ത് ഒരു സ്പീക്കര്‍ ഐക്കണ്‍ കൊണ്ടുവരും. ഒരു വീഡിയോ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് നിശബ്ദമാക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഈ ഐക്കണ്‍ ഉപയോഗിക്കാം.
നഷ്ടമായ ഗ്രൂപ്പ് കോളുകളില്‍ എപ്പോള്‍ വേണമെങ്കിലും ചേരാനുള്ള അവസരം
നഷ്ടമായ ഗ്രൂപ്പ് കോളുകളില്‍ എപ്പോള്‍ വേണമെങ്കിലും ചേരാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്കുന്നു. കോള്‍ അവസാനിക്കുന്നതിന് മുമ്പ് വരെ പങ്കുചേരാം.
പിന്നീട് വായിക്കാം
മ്യൂട്ട് ചെയ്യുന്നതിലൂടെ ആര്ക്കൈവാകുന്ന കോണ്ടാക്ട്, പിന്നീട് മെസ്സേജ് വന്നാല്‍ വീണ്ടും ചാറ്റ്ലിസ്റ്റിലേക്കെത്താറാണ് പതിവ്. എന്നാല്‍ ഈ ഫീച്ചര്‍ വരുന്നതിലൂടെ അണ്‍മ്യൂട്ട് ചെയ്യാതെ ആര്‍കൈവിലുള്ള കോണ്ടാക്ട് പിന്നീട് ചാറ്റ് ലിസ്റ്റിലേക്കെത്തില്ല.
ഇന്‍ഷുറന്‍സ് സേവനം
മറ്റ് ബാങ്കുകളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കുന്നു.