Site icon Ente Koratty

ഗൂഗിളിന് തകരാർ; യു ട്യൂബ്, ജി മെയിൽ സേവനങ്ങൾക്ക് തടസം നേരിട്ടു

നൂറുകണക്കിന് ഉപയോക്താക്കളെ ബാധിച്ച് ഗൂഗിൾ സേവനങ്ങൾക്ക് തിങ്കളാഴ്ച വൈകുന്നേരം തടസം നേരിട്ടു. ജി മെയിൽ, ഗൂഗിൾ സെർച്ച്, യുട്യൂബ്, ഡ്രൈവ് എന്നീ സേവനങ്ങൾക്കാണ് തടസം നേരിട്ടത്. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചു മണിയോടെയാണ് ഗൂഗിൾ സേവനങ്ങൾക്ക് തടസം നേരിട്ടത്.

വെബ് ഔട്ടേജ് റിപ്പോർട്ട് ചെയ്യുന്ന വെബ്സൈറ്റ് ആയ ഡൗൺ ഡിറ്റക്ടർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 40,000 ഔട്ടേജുകൾ റിപ്പോർട്ട് ചെയ്തു. YouTube- നും Gmail- നും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. ആഴ്ചയിലെ ആദ്യ ദിവസം തന്നെ ഗൂഗിൾ സേവനങ്ങൾ തടസപ്പെട്ടതിനെക്കുറിച്ച് ട്വിറ്ററിൽ ട്വീറ്റുകൾ നിറഞ്ഞു.

അതേസമയം, തടസം നേരിട്ട് കുറച്ച് സമയത്തിനുള്ളിൽ ജി മെയിൽ പ്രവർത്തിക്കുന്നുവെന്ന് ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. ജി മെയിൽ ഉപയോഗിക്കാൻ കഴിയുന്നുണ്ടെങ്കിലും ഒരു മുന്നറിയിപ്പ് സന്ദേശം അത് നൽകുന്നുണ്ട്. ജി മെയിലിന് താൽക്കാലികമായി കോൺടാക്ടുകൾ എടുക്കാൻ കഴിയുന്നില്ലെന്നുള്ളതാണ് മുന്നറിയിപ്പ്. സേവനങ്ങൾ ബാധിക്കപ്പെട്ട യു ട്യൂബും ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്.

Exit mobile version