Site icon Ente Koratty

നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ?

59 ചൈനീസ് ആപ്പുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചെന്ന വാർത്ത വന്നതോടെ ആദ്യം ഞെട്ടിയതും പിന്നെ സന്തോഷിച്ചതും ഒരേയൊരു വിഭാഗമായിരിക്കും. പബ്ജി കളിക്കാർ തന്നെ. ടിക്ടോക്ക് അടക്കമുള്ള ജനപ്രിയ ആപ്പുകൾ നിരോധിക്കപ്പെട്ടെങ്കിലും ഗെയിം പ്രേമികൾക്ക് സന്തോഷിക്കാം. ഒരു “ചിക്കൻ ഡിന്നറൊക്കെ” ആവാം.

നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്ന ആപ്പുകളിൽ ഭൂരിഭാഗവും ചൈനീസ് ആയിട്ടും എന്തുകൊണ്ടായിരിക്കും പബ്ജി മാത്രം പട്ടികയിൽ ഇല്ലാതിരുന്നത്? ഇതാണ് ഇന്നലെ മുതൽ പലരുടേയും ചോദ്യം.

ദി പ്ലെയർ അൺനോൺ ബാറ്റിൽഗ്രൗണ്ട്സ് അഥവാ പബ്ജി ഡവലപ് ചെയ്തത് ബ്രെണ്ടൻ ഗ്രീനി എന്ന അയർലന്റ് സ്വദേശിയാണ്.

ഇന്ത്യയിൽ മാത്രമല്ല, 2017 ൽ ചൈനയിലും പബ്ജി നിരോധിക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. ഗെയിമിലെ അക്രമവും രക്തരൂക്ഷിത പോരാട്ടവും ആളുകളെ വഴിതെറ്റിക്കുന്നുവെന്നും ഗെയിമിന് അടിമകളാക്കുന്നുവെന്നും തന്നെയായിരുന്നു ചൈനക്കാരുടേയും പരാതി. ഇതിന് പകരമായി പബ്ജി പ്രേമികൾക്കായി സർക്കാർ അംഗീകൃത ബദൽ ഗെയിമും അവതരിപ്പിച്ചു. ഫോഴ്സ് ഫോർ പീസ് എന്നായിരുന്നു അതിന്റെ പേര്.

ഈ അവസരത്തിലാണ് ടെൻസെന്റിന്റ കടന്നുവരവ്. ലോകത്തെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനിയായ ടെൻസെന്റ് പബ്ജിയിൽ ചില പൊടി മാറ്റങ്ങളൊക്കെ വരുത്തി പബ്ജി മൊബൈൽ അവതരിപ്പിച്ചു. ഇതാണ് ഇന്ന് നമ്മളിൽ പലരും കളിച്ചുകൊണ്ടിരിക്കുന്നത്.ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് ചൈനീസ് ആപ്പുകൾ നിരോധിക്കണമെന്ന പ്രചരണം തുടങ്ങിയപ്പോൾ ഇന്ത്യക്കാർ ഗൂഗിൾ ചെയ്തത് ടെൻസെന്റിനെ കുറിച്ചാണ്. പബ്ജി ചൈനീസ് തന്നെയാണോ എന്നായിരുന്നു ഗെയിം പ്രേമികൾക്ക് അറിയേണ്ടിയിരുന്നത്.

ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിൻറെ സബ്സിഡിയറിയായ പബ്ജ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഗെയിമാണ് പബ്ജി. അതായത്, ബ്ലൂഹോളിൽ പത്ത് ശതമാനം മാത്രം സ്റ്റെയ്ക് ഹോൾഡാണ് ചൈനീസ് കമ്പനിയായ ടെൻസെന‍്റിന് ഉള്ളത്.

Exit mobile version