Site icon Ente Koratty

മനസ് മരവിപ്പിക്കുന്ന ക്രൂരത; ലോഗോയില്‍ നിന്നും കൊമ്പന്‍റെ ചിത്രം ഭാഗികമായി മറച്ച് കേരള ബ്ലാസ്റ്റേഴ്സ്

പാലക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവര്‍ സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. സോഷ്യല്‍മീഡിയയിലും പ്രതിഷേധം കനക്കുകയാണ്. കേരളത്തിന്‍റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സും ആനക്കെതിരായ ക്രൂരതയില്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ലോഗോയില്‍ നിന്നും കൊമ്പന്‍റെ ചിത്രം ഭാഗികമായി മറച്ചുകൊണ്ടാണ് മഞ്ഞപ്പട പ്രതിഷേധിച്ചത്. അതോടൊപ്പം ഒരു കുറിപ്പും ബ്ലാസ്റ്റേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മനസ് മരവിപ്പിക്കുന്ന ക്രൂരതയെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് സംഭവത്തെ വിശേഷിപ്പിച്ചത്.

” ആര്‍ക്കും ഒരു ഉപദ്രവമുണ്ടാക്കാത്ത ഒരു പാവം മൃഗത്തോട് ചിലർ ചെയ്ത ക്രൂരതെയക്കുറിച്ചറിഞ്ഞ. അതികഠിനമായ വേദന സഹിച്ചാണ് ആ മൃഗം ജീവന്‍ വെടിഞ്ഞത്. ഗർഭിണിയായ ആനയ്ക്ക് പടക്കം ഭക്ഷണമായി നൽകുന്നതിൽ സന്തോഷം കണ്ടെത്തിയ ചിലരാണ് ഈ നിർഭാഗ്യകരമായ സംഭവത്തിനു പിന്നിൽ. അറിവിന്‍റെയും വിശ്വസ്തതയുടെയും പ്രതീകമായി കാണുന്ന ആന എന്ന ജീവി നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടു തന്നെ ഈ പ്രവൃത്തിയെ എല്ലാവരും അപലപിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും” ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കുറിപ്പിൽ പറയുന്നു.

മേയ് 25ന് ജനവാസ മേഖലയിൽ ഇറങ്ങിയ ഗർഭിണിയായ ആന പുഴയിൽ വെച്ച് 28-ാം തിയതിയാന്ന് ചെരിഞ്ഞത്. പന്നി പടക്കം വായിൽ വെച്ച് പൊട്ടി വലിയ മുറിവ് സംഭവിച്ചിരുന്നു. പൈനാപ്പിൾ ഭക്ഷിക്കുന്നതിനിടെയാണ് വായിൽ പടക്കം പൊട്ടിയത്. ആരാണ് പടക്കം വെച്ചതെന്ന് സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version