സച്ചിൻ രമേഷ് ടെൻഡുൽക്കർ, ക്രിക്കറ്റ് ചരിത്രത്തിലെ കിരീടമില്ലാത്ത രാജാവ്.ലോക ക്രിക്കറ്റിലെ ചരിത്രത്തിൽ ഇത്രയും പ്രതിഭാധനനായ ബാറ്റ്സ്മാൻ ഉണ്ടോയെന്ന് തന്നെ സംശയം ഉള്ളവർ നമ്മുടെ ഇന്ത്യയിൽ ഉണ്ട്.ക്രിക്കറ്റിലെ നാളിതുവരെയുള്ള ഭൂരിഭാഗം റെക്കോർഡുകളും വിനയാന്വത്നായി തന്റെ പേരിൽ എഴുതി ചേർത്തയാൾ.
ക്രിക്കറ്റ് ദൈവം എന്നാണ് സച്ചിൻ ടെണ്ടുൽക്കറെ ആരാധകലോകം വിശേഷിപ്പിക്കുന്നത്.നമ്മുടെ കൊച്ചു കേരളവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുള്ളത്.നമ്മുടെ കേരള ബ്ലാസ്റ്റേഴ്സിന്റെസ്പോൺസർ കൂടിയായിരുന്നു അദ്ദേഹം.പ്രസിദ്ധ മറാത്താ കവി രമേശ് ടെണ്ടുൽക്കർ ആണ് സച്ചിൻറെ പിതാവ്.
ക്രിക്കറ്റ് ലോകത്തിന് പുറമേ മാനുഷികമൂല്യങ്ങളാൽ സമൃദ്ധമായ ഒരു വ്യക്തിത്വത്തിനു ഉടമ കൂടിയാണ് സച്ചിൻ ടെണ്ടുൽക്കർ.’തൻറെ പിതാവാണ് തന്റെ റോൾ മോഡൽ ‘ എന്ന് സച്ചിൻ പല ഇന്റർവ്യൂകളിലിയും സൂചിപ്പിച്ചിട്ടുണ്ട്.
തൻറെ അച്ഛൻ ചെറുപ്പത്തിൽ പഠിപ്പിച്ചിട്ടുള്ള മഹത്തായ കാര്യങ്ങളാണ് തന്റെ നേട്ടങ്ങള്‍ക്കു പിന്നിലെന്നു വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചതു വളരെ വികാരവായ്പോടെയാണ് നാമെല്ലാം ഓർക്കുന്നത്.
‘You can chase your dreams, but don’t use any shortcuts’ എന്ന് അദ്ദേത്തിന്റെ പിതാവ് എല്ലായ്പ്പോഴഴും സച്ചിനെ ഓര്‍മിപ്പിച്ചിരുന്നു .ഈ വാചകമാകാം, കഠിന അധ്വാനം ജീവിത വിജയത്തിന് അതെന്തപേക്ഷിതമാണ് എന്ന പാഠം അദ്ദേഹത്തെപഠിപ്പിച്ചത്.കഠിന അധ്വാനമാണ് തൻറെ വിജയമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും മാന്യതയുടെയും മകുടോദാഹരണമാണ് നമ്മുടെ പ്രിയപ്പെട്ട സച്ചിൻ ടെണ്ടുൽക്കർ.ഇനിയും ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടിയും കായികലോകത്തിനു വേണ്ടിയും വളരെയധികം കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യുവാൻ സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട് ഊഷ്മളമായ ജന്മദിനാശംസകൾ നേരുന്നു ……………
All you can post your birthday wishes here to our great hero Sachin Tendulkar.
.