ഇന്ത്യന്‍ ഫുട്ബോള്‍ മാമാങ്കമായ ഐഎസ്‌എലിന് നാളെ സമാപനം.ചെന്നൈയിന്‍ എഫ്‌സിയും അമര്‍ തോമര്‍ കൊല്‍ക്കത്തയും നാളെ ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും.വൈകിയിട്ട് ഏഴര മണിക്കാണ് മത്സരസമയം.ഇരു ടീമുകളും ഐഎസ്‌എല്‍ ട്രോഫി രണ്ട് വട്ടം നേടിയതാണ്.ഐഎസ്‌എല്‍ 2014/ 15 ,2016 /17 സീസണിലെ വിജയികള്‍ കൊല്‍ക്കത്തയായിരുന്നു.രണ്ട് സീസണിലും കൊല്‍ക്കത്തയോട് തോല്‍ക്കാനായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിധി.
മത്സരത്തിലെ വിജയി തങ്ങളുടെ മൂന്നാം ഐഎസ്‌എല്‍ കിരീടം നേടുന്നതായിരിക്കും.കൊല്‍ക്കത്ത സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്.ചെന്നൈയിന്‍ എഫ്‌സിയാകട്ടെ സീസണിലെ ആദ്യ മത്സരങ്ങള്‍ ദുരന്തമാകുകയയും പിന്നീട് ശക്തമായ തിരിച്ചുവരവ് കാഴ്ചവെക്കുകയും ചെയ്‌തു.കോച്ച് ജോണ്‍ ഗ്രിഗറിക്ക് പകരം ഓവന്‍ കോയില്‍ വന്നതിന് ശേഷം ചെന്നൈയിന്‍ എഫ്‌സി മികച്ച ഫോമിലാണ്.കൊല്‍ക്കത്തയുടെ കോച്ച് അന്തോണിയോ ഹബ്ബാസ് ആറ് വര്‍ഷം ഐഎസ്‌എലില്‍ പരിശീലിപ്പിച്ച അനുഭവസമ്ബത്തുണ്ട്.