Site icon Ente Koratty

ബാര്‍സലോണയുടെ യുവതാരം കാര്‍ലെസ് പെരെസിനെ സ്വന്തമാക്കി റോമ

ബാഴ്സലോണ യുവതാരം കാര്‍ലെസ് പെരെസ് സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബ്ബായ എ എസ് റോമ. ഈ സീസണ്‍ അവസാനം വരെ ലോണിലാണ് റോമയിലേക്ക് താരമെത്തുന്നത്. 11 മില്ല്യണ്‍ നല്‍കിയാണ് പരിക്കേറ്റ സാനിയോളക്ക് പകരം റോമ ബാഴ്സയുടെ യുവതാരത്തെ റാഞ്ചുന്നത്. ബാഴ്സക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്ന താരമായിരുന്നു പെരെസ്. എങ്കിലും പുതിയ പരിശീലകന്‍ സെറ്റിയന്റെ പ്ലാനില്‍ പെരെസ് ഇല്ലാത്തതാണ് പെരെസിനെ ഇറ്റലിയിലേക്ക് ലോണിലയക്കാന്‍ കാരണം.

വിങ്ങറായ പെരെസ് 2012 മുതല്‍ ബാഴ്സലോണ അക്കാദമിക്ക് ഒപ്പം ഉണ്ട്. ഈ സീണ്‍ തൂടക്കത്തില്‍ ബാഴ്സലോണയുടെ സീനിയര്‍ സ്ക്വാഡിലും താരം ഉണ്ടായിരുന്നു. 21കാരനായ താരം ബാഴ്സലോണ സീനിയര്‍ ടീമിന് വേണ്ടി ഇതിനകം ഒരു ഗോള്‍ നേടിയിട്ടുണ്ട്. സ്പെയിനിന്റെ അണ്ടര്‍ 21, അണ്ടര്‍ 17 ടീമുകള്‍ക്കായും പെരെസ് കളിച്ചിട്ടുണ്ട്.

FacebookTwitterWhatsAppLinkedInShare
Exit mobile version