ആസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. റഷ്യയുടെ ഡാനിയേല്‍ മെദ്വദേവിനെയാണ് തോല്പിച്ചത്. സ്കോര്‍: 7-5,6-2,6-2. ജോക്കോവിച്ചിന്റെ 18ാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്. ആസ്ട്രേലിയന്‍ ഓപ്പണില്‍ ഒമ്പതാമത്തേതും. കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ റഷ്യൻ താരം ഡാനിൽ മെദ്വദേവിന് കാര്യമായ വെല്ലുവിളികളുയര്ത്താനായില്ല. സെമി ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടുള്ള സെറ്റുകൾക്ക് തകർത്താണ് നാലാം സീഡായ മെദ്വദേവ് ഫൈനലിലെത്തിയത്.