Site icon Ente Koratty

ആറ് ഇന്ത്യൻ താരങ്ങൾക്ക് ‘ഥാര്‍’ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

ആസ്‌ട്രേലിയയിലെ ഐതിഹാസിക ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് എസ്‌.യു.വി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. ടെസ്റ്റ് ആറ് യുവതാരങ്ങൾക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം.

ഓപ്പണർ ബാറ്റ്‌സ്‌മാൻ ശുഭ്‌മാൻ ഗിൽ, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ, ബോളര്‍മാരായ മുഹമ്മദ് സിറാജ്, ടി.നടരാജൻ, നവ്‌ദീപ് സൈനി, ഷാർദുൽ താക്കൂർ എന്നിവർക്കാണ് ആനന്ദ് മഹീന്ദ്രയുടെ ‘ഥാര്‍’ സമ്മാനമായി ലഭിക്കുന്നത്.

“”സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് അധികമാരും സഞ്ചരിക്കാത്ത പാതയിലൂടെ യാത്ര ചെയ്ത് വിജയം വെട്ടിപ്പിടിച്ചു. അസാധ്യമായത് നേടിയെടുക്കാന്‍ ഭാവിതലമുറക്ക് കൂടി പ്രചോദനമായതിനാലാണ് ആറ് യുവതാരങ്ങള്‍ക്കും സമ്മാനം നല്‍കുന്നത്. പ്രതിസന്ധികളെയെല്ലാം മറികടന്ന് വിജയസോപാനത്തില്‍ കയറിയ ഈ താരങ്ങളെല്ലാം ജീവിതത്തിന്‍റെ ഏത് മേഖലയിലുള്ളവര്‍ക്കും യഥാര്‍ത്ഥ പ്രചോദനമാണെന്നും ഇവര്‍ക്കെല്ലാം മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ എസ്‌യുവി സമ്മാനമായി നല്‍കുന്നതില്‍ വ്യക്തിപരമായും ഏറെ സന്തോഷമുണ്ട്” ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ വ്യക്തമാക്കി.

ഇതാദ്യമായല്ല ആനന്ദ് മഹീന്ദ്ര കായികതാരങ്ങൾക്ക് പ്രോത്സാഹനവുമായി രംഗത്ത് വരുന്നത്. 2017 ൽ സൂപ്പർ സീരീസ് വിജയിച്ചപ്പോൾ കിഡംബി ശ്രീകാന്തിന് ടിയുവി 33 പാരിതോഷികമായി നൽകിയിരുന്നു.

Exit mobile version