Site icon Ente Koratty

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ നായകന്‍

സഞ്ജു വി സാംസൺ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റന്‍. ആസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കി. ഐ.പി.എൽ ടീമിന്റെ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു സാംസണ്‍.

രാജസ്ഥാൻ റോയൽസ് ടീം സമൂഹമാധ്യമത്തിലൂടെയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ച കാര്യം അറിയിച്ചത്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ ക്യാപ്റ്റനായി നിയോഗിച്ചത്.

യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ രാജസ്ഥാനെ നയിച്ചത് സ്റ്റീവ് സ്മിത്തായിരുന്നു. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ 311 റണ്‍സ് മാത്രമാണ് സ്മിത്ത് രാജസ്ഥാനുവേണ്ടി നേടിയത്.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് ഇരുപത്താറുകാരനായ സഞ്ജുവായിരുന്നു. 2013 മുതല്‍ രാജസ്ഥാനിലുണ്ട് ഐ.പി.എലില്‍ 107 കളിയില്‍ രണ്ട് സെഞ്ച്വറിയും 13 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2584 റണ്‍ നേടിയിട്ടുണ്ട്.

Exit mobile version