ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെയും ഈസ്റ്റ് ബംഗാളിന്റേയും കാത്തിരിപ്പ് തുടരും. ഇരുടീമുകളും തമ്മിലുള്ള ഇന്നത്തെ മത്സരം സമനിലയിൽ പിരിഞ്ഞു.
ആദ്യ പകുതിയിൽ 13-ാം മിനിറ്റില്‍ സെൽഫ് ഗോളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് വല കുലുങ്ങിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിളര്‍ത്തി മഗോമ നല്കിയ പാസ് സ്വീകരിച്ച മുഹമ്മദ് റഫീഖ് അത് ബോക്സിലുണ്ടായിരുന്നു പില്കിംഗ്ടണ് മറിച്ചു. ഈ പന്ത് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ബക്കാരി കോനെയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. പരാജയം ഉറപ്പിച്ചു എന്ന് തോന്നിച്ച 95-ാം മിനിറ്റിൽ ആയിരുന്നു സഹൽ രക്ഷകനായി എത്തിയത്. സഹലിന്റെ ഒരു മനോഹര പാസിൽനിന്ന് ജീക്സൺ പന്ത് വലയിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില നൽകി.
ആറ് കളിയിൽനിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒൻപതാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്തും.