Site icon Ente Koratty

കെസിഎ പ്രസിഡന്റ്സ് കപ്പ്: ടീമുകളായി; ശ്രീശാന്ത് സച്ചിൻ ബേബിക്ക് കീഴിൽ കളിക്കും

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടി-20 ലീഗ് പ്രസിഡന്റ്സ് കപ്പിനുള്ള ടീമുകളായി. ബിസിസിഐ വിലക്കിനു ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ശ്രീശാന്ത് കേരള ക്യാപ്റ്റൻ സച്ചിൻ ബേബി നയിക്കുന്ന കെസിഎ ടൈഗേഴ്സ് ടീമിലാണ് കളിക്കുക. ആകെ 6 ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുക.

കെസിഎ ടൈഗേഴ്സ്, കെസിഎ ടസ്കേഴ്സ്, കെസിഎ ലയൺസ്, കെസിഎ പാന്തേഴ്സ്, കെസിഎ റോയൽസ്, കെസിഎ ഈഗിൾസ് എന്നീ ടീമുകളാണ് ലീഗിൽ ഉള്ളത്. യഥാക്രമംസച്ചിൻ ബേബി, വത്സൽ ഗോവിന്ദ്, രാഹുൽ പി, അക്ഷയ് ചന്ദ്രൻ, സിജോ മോൻ ജോസഫ്, മുഹമ്മദ് അസറുദ്ദീൻ എന്നിവർ യഥാക്രമം ടീമുകളെ നയിക്കും. കെസിഎയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 84 താരങ്ങളെയാണ് 6 ടീമുകളാക്കി തിരിച്ചിരിക്കുന്നത്. ഒരു ടീമിൽ 14 പേർ വീതമാണ് ഉള്ളത്. അണ്ടർ-19 താരങ്ങളും ടീമുകളിൽ ഉണ്ട്.

പ്രമുഖ ഫാൻ്റസി ഗെയിമിങ് ആപ്പായ ഡ്രീം ഇലവനുമായി സഹകരിച്ചാണ് ലീഗ് നടത്തുക. ആലപ്പുഴ എസ്ഡി കോളജിലെ കെസിഎ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടത്തുക. ആലപ്പുഴയിലെ ഹോട്ടലിൽ കളിക്കാർക്ക് സൗകര്യമൊരുക്കും.

Exit mobile version