മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടണ് ഏഴാമത് ഫോർമുല വൺ ലോകകിരീടം.
തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് ഹാമിൽട്ടൺ ഏഴാം തവണ ലോക കിരീടത്തിൽ മുത്തമിട്ടത്. സീസണിൽ മൂന്ന് ഗ്രാൻപ്രികൾ ശേഷിക്കേയാണ് ഹാമിൽട്ടണിന്റെ കിരീടവിജയം.
വിജയത്തോടെ ഫെരാരിയുടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്തതാൻ ഹാമിൽട്ടണായി. ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) തുടങ്ങി നിരവധി റെക്കോഡുകളാണ് ഹാമിൽട്ടന്റെ പേരിലുള്ളത്.
കഴിഞ്ഞ പോർചുഗീസ് ഗ്രാൻപ്രീയിലാണ് ഷൂമാക്കറുടെ പേരിലുണ്ടായിരുന്ന 91 വിജയങ്ങളുടെ റെക്കോഡ് ഹാമിൽട്ടൺ തിരുത്തികുറിച്ചത്. 2008, 2014, 2015, 2017, 2018, 2019 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുൻപ് ഹാമിൽട്ടണിന്റെ കിരീടനേട്ടം.