Site icon Ente Koratty

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. യുവന്‍റസിന്‍റെ മിന്നും താരമായ റൊണാള്‍ഡോ നിലവില്‍ ദേശീയ ടീമിന് വേണ്ടി കളിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഫ്രാന്‍സിനെതിരായ യുവേഫ ലീഗില്‍ പോര്‍ച്ചുഗലിന് വേണ്ടി 90 മിനിറ്റും കളത്തിലിറങ്ങി കളിച്ചിരുന്നു.

ബുധനാഴ്ച്ച സ്വീഡനെതിരായ പോര്‍ച്ചുഗലിന്‍റെ മല്‍സരത്തിനായി തയ്യാറെടുക്കവെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ ക്വാറന്‍റൈനില്‍ പോയിരിക്കുകയാണ് താരം. ഒരു വിധ രോഗലക്ഷണങ്ങളും താരത്തിന് പ്രകടമായിട്ടില്ലെന്നും ടീമില്‍ കോവിഡ് പോസിറ്റീവ് ആയ ഏക താരമാണ് ക്രിസ്റ്റ്യാനോ എന്നും ഫെഡറേഷന്‍ അറിയിച്ചു.

Exit mobile version