Site icon Ente Koratty

ഐ.പി.എൽ ആരവത്തിന് ഇന്ന് തുടക്കം

ഐ.പി.എൽ ആരവത്തിന് ഇന്ന് തുടക്കം. അബൂദബിയിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിങ്സും ഏറ്റുമുട്ടും. കോവിഡ് സുരക്ഷയുടെ ഭാഗമായി കാണികൾ ഇല്ലാതെയാകും മൽസരങ്ങൾ.

അബൂദബിയിലെ സായിദ് സ്റ്റേഡിയത്തിലാണ് ഐ പി എല്ലിന്‍റെ കളിവിളക്ക് തെളിയുക. ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് ഉദ്ഘാടന മൽസരം. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഏറ്റമുട്ടിയവരാണ് ഇത്തവണ ആദ്യം കൊമ്പുകോർക്കുക. രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും മഹേന്ദ്രസിങ് ധോണിയുടെ ചൈന്നൈ സൂപ്പർകിങ്സും. ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ച ധോണിയുടെ കളത്തിലേക്കുള്ള ആദ്യ വരവ് കൂടിയാണിത്. ഈ ആരവങ്ങളൊന്നും നേരിട്ട് ആസ്വദിക്കാൻ കഴിയാത്ത നിരാശയിലാണ് കളി ആരാധകർ.

മുഴുവൻ ക്രിക്കറ്റ് പ്രേമികൾക്കും ഇത്തവണ സ്ക്രീനിൽ കളിക്കളത്തിലെ ആവേശം ഉൾകൊള്ളാനേ നിവൃത്തിയുള്ള. നാളെ ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മൽസരത്തിൽ ഡൽഹി കാപ്പിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും.

Exit mobile version