Site icon Ente Koratty

ഐഎസ്എല്‍ ഏഴാം സീസണ്‍ ഗോവയില്‍; മത്സരങ്ങള്‍ മൂന്ന് വേദിയില്‍

ഈ വര്‍ഷത്തെ ഐ.എസ്.എല്‍ മത്സരങ്ങള്‍ ഗോവയില്‍ വെച്ച് നടത്താന്‍ തീരുമാനം. നവംബറില്‍ മൂന്ന് വേദികളിലായാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

ഫത്തോർദ, വാസ്കോ, ബാംബോളിം എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. ഒപ്പം പങ്കെടുക്കുന്ന എല്ല ടീമുകൾക്കും ഓരോ പരിശീലന​ഗ്രൗണ്ടും അനുവദിക്കും. ഒക്ടോബർ ഒന്നിനും പത്തിനുമിടയിൽ ടീമുകൾ പ്രീസീസൺ ആരംഭിക്കുമെന്നാണ് സൂചന.

കോവിഡ് ഭീതിയെത്തുടർന്നാണ് ഇക്കുറി പ്രീ സീസണും ലീ​ഗുമെല്ലാം ഒരു സ്ഥലത്ത് മാത്രമായി നടത്താൻ തീരുമാനിച്ചത്. നവംബർ 21 മുതൽ അടുത്ത മാർച്ച് 21വരെയായിരിക്കും മത്സരങ്ങള്‍.

Exit mobile version