Site icon Ente Koratty

ബാറ്റിംഗ് വിസ്മയം സുനിൽ ഗവാസ്കറിന് എഴുപത്തി ഒന്നാം പിറന്നാൾ

അനിൽ ജോസഫ് പി

സുനിൽ ഗാവസ്‌കർ – ബാറ്റിംഗ് സിംഫണി ഓഫ് ഇന്ത്യൻ ക്രിക്കറ്റ്
സുനിൽ ഗാവസ്‌കർ എന്ന വിസ്മയം ഇന്ത്യൻ ക്രിക്കറ്റിൽ നടത്തിയ തേരോട്ടം കണ്ടാൽ ഏതൊരു ക്രിക്കറ്റ് ആരാധകനും ഒന്ന് ആശ്ചര്യപ്പെടും. ഈ റെക്കോർഡുക്കൾ എങ്ങനെ ആ കാലഘത്തിൽ മറികടന്നു എന്ന്. ഒരു ടെക്നിക്കൽ പെർഫെക്റ്റ് ടെസ്റ്റ് പ്ലയെർ എന്ന് പൂർണമായും അടിവരയിട്ട് പറയാം അദ്ദേഹത്തെ. ഒരിക്കലും ഒരു ആക്രമണ ശൗര്യം നിറഞ്ഞ ഒരു ഇന്നിംഗ്സ് അദ്ദേഹം കളിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ നമ്മൾ ഒരു നിമിഷം ആലോചിക്കും. ശെരിയാണല്ലൊ അദ്ദേഹം ഒരു അറ്റാക്കിങ് ഇന്നിംഗ്സ് എവിടെയാണ് കളിച്ചത് എന്ന്.

മുംബൈയിൽ ജനനം, സ്കൂൾ പഠനം സെന്റ് സേവ്യർ സ്കൂളിൽ. രഞ്ജി ക്രിക്കറ്റിൽ കർണാടകത്തിനെതിരെ അരങ്ങേറ്റം. ആദ്യ മാച്ചിൽ തന്നെ പൂജ്യത്തിനു പുറത്തു. തൊട്ടു അടുത്ത മാച്ചിൽ രാജസ്ഥാനെതിരെ സെഞ്ച്വറി, പിന്നീടും സെഞ്ച്വറി ആ ബാറ്റിൽ നിന്ന് ഒഴുകി. പുറകെ ഇന്ത്യൻ ടീമിലേക്ക് അങ്ങനെ 70 / 71 വിൻഡീസ് ടൂറിലേക്ക് സെലെക്ഷൻ .

ചില വിളക്കുകൾക്കു ചെറിയ ഒരു തീപ്പൊരി മാത്രം മതി പിന്നെ അത് അങ്ങു ജ്വലിച്ചു തുടങ്ങുകയായി. അത് പോലെ ആയിരുന്നു ആദ്യ ഓവർസീസ് ടൂർ. ആദ്യ ടെസ്റ്റിൽ ഇഞ്ചുറി പറ്റി ടീമിന് പുറത്തു. രണ്ടാത്തെ ടെസ്റ്റിൽ ആദ്യ ഇന്നിങ്സ് 65 റൺസ് നേടി, രണ്ടാമത്തെ ഇന്നിഗ്‌സിൽ 66 * വിജയ റൺസ് നേടി. ഇന്ത്യയുടെ ആദ്യ വിൻഡീസ് മണ്ണിലെ ആദ്യ ടെസ്റ്റ് വിജയം നേടി. മൂന്നാമത്തെ ടെസ്റ്റിൽ തന്ടെ ആദ്യ സെഞ്ച്വറി നേടി, സെഞ്ച്വറി പ്രണയത്തിനു തുടക്കം കുറിച്ചു. നാലാമത്തെ ടെസ്റ്റിൽ വീണ്ടും സെഞ്ച്വറി. അവസാനത്തെ ടെസ്റ്റിൽ ഒരു മത്സരത്തിൽ ആദ്യ ഇന്നിങ്സ് സെഞ്ചുറിയും രണ്ടാമത്തെ ഇന്നിഗ്‌സിലും ഡബിൾ സെഞ്ച്വറിയും . ആ സീരിസിൽ 774 റൺസ് നേടി അതും 151 ആവറേജിൽ ഇത് വരെ ഈ റെക്കോർഡിന് ഇളക്കം തട്ടിയിട്ടില്ല . തുടർന്നു വന്ന ഇംഗ്ലണ്ട് സീരിസിൽ കാര്യമായി പെർഫോം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല . തന്റെ കരിയറിന്റെ ഒമ്പതാമത്തെ സെഞ്ച്വറി ആണ് ആദ്യമായി അദ്ദേഹം ഇന്ത്യൻ മണ്ണിൽ നിന്ന് നേടിയത് അതും 1976യിൽ ന്യൂസിലന്ഡിനെതിരെ. നെറ്റിൽ വളരെ കുറച്ചു സമയം മാത്രമേ അദ്ദേഹം ചിലവഴിക്കാറുള്ളു വെറും ഇരുപതു ബോൾ അതുംമോശം ആയി ആണത്രേ അദ്ദേഹം കളിക്കാര് . പക്ഷെ ഗ്രൗണ്ടിൽ മറ്റൊരു സുനിൽ ഗാവസ്‌കർ ഉദയം ചെയ്യും . അദ്ദേഹത്തിന്റെ സഹകളികാർ പറയുന്നത് അദ്ദേഹം അപ്പുറത്തു ഉണ്ടെങ്കിൽ പിന്നെ നമ്മൾ സേഫ് ആണ്. നോൺ സ്‌ട്രൈക്കർ സേഫ് ബാറ്റ്സ്മാൻ എന്നാണ് അദ്ദേഹത്തെ വിശേഷിച്ചുകൊണ്ടിരുന്നത് .

Gavaskar and Azharuddin Classic Match Winning Partnership of 132 Runs against Pakistan | MCG 1985

ആദ്യമായി ക്യാപ്റ്റൻ ആയ സീരിസിൽ ആണ് മൂന്ന് ടെസ്റ്റിൽ തുർച്ചയായി രണ്ടു ഇന്നിംസിൽ ഒരു പ്ലയെർ സെഞ്ച്വറി നേടുന്നത്. പക്ഷെ ക്യാപ്റ്റൻ ആയി വിജയങ്ങൾ കൊണ്ട് വരുവാൻ അദ്ദേഹത്തിന് സാധിച്ചില്ല . സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് എന്ന 29 സെഞ്ച്വറി അദ്ദേഹം 95 മത്തെ മാച്ചിൽ മറികടന്നു. ആ സീരിസിൽ തന്നെ അവസാന ടെസ്റ്റിൽ 30 സെഞ്ച്വറി അദ്ദേഹം പൂർത്തിയാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 34 സെഞ്ച്വറി പൂർത്തിയാക്കി ആണ് അദ്ദേഹം പാഡഴിച്ചത്. അദ്ദേഹം കൂടുതലും പേസ് ബൗളിംഗ് നിരയെ വളരെ അനായാസം നേരിടുന്നത് കാണാം . മിച്ചൽ മാർഷൽ, മൈക്കിൾ ഹോൾഡിങ്, ആൻഡി റോബർട്ട് എന്ന വേഗം കൊണ്ട് വിസ്മയിക്കുന്ന ബൗളറിനെ ഫ്രണ്ട് ഫൂട്ടിൽ ഡ്രൈവ് ചെയ്തു റൺസ് സ്കോർ ചെയുന്നത് വളരെ മനോഹരമായ ഒരു കാഴ്ച്ച തന്നെയാണ്. അത് പോലെ തന്നെ ലേറ്റ് ഫ്ലിക്ക് ഷോട്ട് ഗാപ് നോക്കി തേർഡ് മാനിലേക്ക് റിയൽ ക്ലാസിക് ഷോട്ട് ആണ്.

അദ്ദേഹം ഒരു സൂപ്പർ സ്ലിപ് ഫീൽഡർ കൂടിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം 108 ക്യാച്ച് അദ്ദേഹം സ്വന്തമാക്കി. 85 ഷാർജ കപ്പിൽ പാകിസ്‌താനെ ഇന്ത്യ നേടിയത് വരും 125 റൺസ് സുനിൽ ഗാവസ്‌കർ പനി പിടിച്ചാണ് കളിക്കാൻ ഇറങ്ങിയത്. ക്യാപ്റ്റൻ കപിൽ ദേവ് ഔട്ട് ആയി പവലിയനിൽ വരുമ്പോൾ അദ്ദേഹം ആവി പിടിക്കുകയാണ് . കപിലിന്റെ ചോദ്യം ” വരൂ ഫീൽഡ് ചെയാം ” ആ മത്സരത്തിൽ നാലു ക്യാച്ച് എടുത്തു പാകിസ്ഥാൻ വെറും 87 എല്ലാവരും പുറത്തായി .

അദേഹത്തിന് ഒച്ച് ഇഴയുന്ന 36 * എന്ന ഇന്നിങ്സ് വളരെ വിമർശനം നേരിട്ട് ഒരു ഇന്നിങ്സ് ആണ്. 60 ഓവർ ബാറ്റ് ചെയ്‌തിട്ടും അദ്ദേഹം നേടിയത് വെറും 36 റൺസ് ഇന്ത്യൻ സ്കോർ 200 പോലും എടുക്കാൻ സാധിച്ചില്ല . മത്സരം ഇന്ത്യ വളരെ ദയനീയമായി തോറ്റു. ഇത് വളരെ അധികം വിമർശനം അദ്ദേഹത്തിന് ചാർത്തി കൊടുത്തു.

1983 ഇന്ത്യ ആദ്യമായി ലോകകപ്പിൽ മുത്തം ഇട്ടപ്പോൾ സുനിൽ ഗാവസ്‌കർ ടീമിൽഅംഗമായിരുന്നു. അന്നത്തെ ക്യാപ്റ്റൻ ആയിരുന്നു കപിൽ ദേവ് പറഞ്ഞത് ഗാവസ്‌കർ ടീമിൽ ഉണ്ടെങ്കിൽ എതിർ ടീമിന്റെ കുറച്ചു ശ്രദ്ധ അദ്ദേഹത്തിലേക്കു പോകും അത് ടീമിന് ഗുണകരമായി എന്നാണ് .

തന്ടെ 125 ടെസ്റ്റിൽ ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ഒരു നാഴികക്കല്ല് അദ്ദേഹം കുറിച്ച് 10000 ടെസ്റ്റ് റൺസ് നേടുന്ന ആദ്യ താരം. 1987 പാകിസ്‌താനിതിരെ ആണ് അവസാന ടെസ്റ്റ് പക്ഷെ ആ മത്സരത്തിൽ സെഞ്ച്വറിക്കു നാലു റൺസ് അകലെ അദ്ദേഹം പുറത്തായി . ഏകദിന ക്രിക്കറ്റിൽ ഒരേ ഒരു സെഞ്ച്വറി മാത്രമേ നേടിയിട്ടുള്ളു. വിരമിച്ചതിനു ശേഷം കമന്റേറ്റർ ആയി ഇപ്പോഴും തുടരുന്നു . അദ്ദേഹത്തിന്റെ കംമെന്ടറി കളിയെ കൃത്യമായി വിലയിരുത്തിയാണ് സംസാരിക്കുന്നത്. ബിസിസിഐ യുടെ യും ഐസിസി യുടേയും സ്ഥാനങ്ങൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട് .

ക്രിക്കറ്റിൽ ഇനി മറ്റൊരു ഗാവസ്‌കർ ഉദയം ചെയ്യില്ല കാരണം റൺസിന്റെ കൊടുമുടി ആദ്യമായി കയറിയ ആൾ ആയാൽ എപ്പോഴും ചരിതത്തിന്ടെ ഭാഗം ആയി കഴിഞ്ഞു .

ഇന്ന് എഴുപത്തി ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന സണ്ണി ഭായിക്ക് പിറന്നാൾ ആശംസകൾ

Exit mobile version