Site icon Ente Koratty

ISL ഏഴാം സീസണ്‍ നവംബറില്‍; മത്സരങ്ങള്‍ നടക്കുന്നത് കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിൽ

ഐ.എസ്.എല്‍ ഏഴാം സീസണിന് നവംബറില്‍ തുടക്കമാകും. കോവിഡിന്‍റെ സാഹചര്യത്തില്‍ കേരളത്തിലും ഗോവയിലും വെച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. എന്നാല്‍ കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഐഎസ്എൽ നടത്തിപ്പുകാരും ക്ലബ് പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചർച്ചയിലായിരുന്നു തീരുമാനം.

നവംബറില്‍ തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുന്ന രീതിയില്‍ നാല് മാസം നീണ്ടുനില്‍ക്കുന്ന സീസണായിരിക്കും ഉണ്ടാവുക എന്നാണ് സൂചന. വേദികളുടെ കാര്യങ്ങളില്‍ അന്തിമ തീരുമാനം കേരള-ഗോവ സര്‍ക്കാരുകളുമായി സംസാരിച്ച്‌ വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡിന്റെ സാഹച്യരത്തില്‍ കൂറേക്കൂടി ശ്രദ്ധ പുലര്‍ത്തി കളിക്കാരുടെ സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ച്ച വരുത്താതെ മത്സരം സംഘടിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. വെസ്റ്റ് ബംഗാളിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും കളി നടത്താൻ ആലോചന വന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഗോവയിലും കേരളത്തിലുമായി തീരുമാനിക്കുകയായിരുന്നു.

Exit mobile version