Site icon Ente Koratty

ഐ.എസ്.എല്‍ വരുന്നു; പക്ഷേ കട്ട സപ്പോര്‍ട്ട് നല്‍കാന്‍ കാണികളുണ്ടാവില്ല

കായിക പ്രമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഐ.എസ്.എല്‍ വരുന്നു. ഐ.എസ്.എല്‍ ഏഴാം സീസണിന് നവംബറില്‍ തന്നെ പന്തുരുളും. കോവിഡിന്‍റെ സാഹചര്യത്തില്‍ കേരളത്തിലും ഗോവയിലും വെച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. എന്നാല്‍ കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും മഝരങ്ങള്‍ നടക്കുക. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഇപ്രാവശ്യം ഗാലറിയിലിരുന്ന് ടീമിനായി ആര്‍പ്പുവിളിക്കാനാവില്ല.

നവംബറില്‍ തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുന്ന രീതിയില്‍ നാല് മാസം നീണ്ടുനില്‍ക്കുന്ന സീസണായിരിക്കും ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം.

വേദികളുടെ കാര്യങ്ങളില്‍ അന്തിമ തീരുമാനം കേരള-ഗോവ സര്‍ക്കാരുകളുമായി സംസാരിച്ച് വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഒക്ടോബറില്‍ വെര്‍ച്ച്യല്‍ വര്‍ക്ക്ഷോപ്പിലുടെ എല്ലാ ടീം മാനേജര്‍മാരുമായും പുതുക്കിയ നിയമാവലിയും മാനദണ്ഡങ്ങളും ചര്‍ച്ച ചെയ്യും. പുതിയ സാഹച്യരത്തില്‍ കൂറേക്കൂടി ശ്രദ്ധ പുലര്‍ത്തി കളിക്കാരുടെ സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ച്ച വരുത്താതെ മത്സരം സംഘടിപ്പിക്കാനാവുമെന്ന് അധികൃതര്‍ വിശ്വാസം പ്രകടിപ്പിച്ചു.

Exit mobile version