Site icon Ente Koratty

ഐശ്വര്യ റായ് പോലെയൊരു ഇടുക്കികാരി

ഒരു മലയാളി ഐശ്വര്യ റായ്. കണ്ടാൽ ഐശ്വര്യ റായിയെ പോലുണ്ട് എന്നല്ല ചിലപ്പോൾ ഐശ്വര്യ റായ് തന്നെയാണോ എന്നും സംശയം തോന്നും. ഈ സുന്ദരികുട്ടിയുടെ വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

https://youtu.be/71IJiRpMB7U

ടിക് ടോകിൽ ഒരു പുതു തരംഗം തന്നെ സൃഷ്ഠിച്ചിരിക്കുകയാണി മലയാളി സുന്ദരി. ചുണ്ടനക്കവും ഭാവ ചലനങ്ങളും തെറ്റാതെ ഡയലോഗ് അവതരിപ്പിക്കുമ്പോൾ കണ്ടിരിക്കുന്നവർ പോലും ഒരു നിമിഷം സാക്ഷാൽ ഐശ്വര്യ റായ് തന്നെയല്ലേ ഇതെന്ന് ചിന്തിച്ചു പോവും. വീഡിയോ കണ്ട ഐശ്വര്യ റായ് ഫാൻസ്‌ ഈ വീഡിയോ ഒട്ടേറെ സ്ഥലത്ത് ഷെയർ ചെയ്തിട്ടുണ്ട്.

അന്വേഷിച്ച് വന്നാൽ ആളെ തപ്പി മറ്റെങ്ങും പോവേണ്ടതില്ല എന്ന് മനസ്സിലാകും. നമ്മുടെ സ്വന്തം ഇടുക്കിക്കാരിയാണിത്. ടിക്ടോക് അക്കൗണ്ടിൽ ‘ഇടുക്കിക്കാരി’ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് അമ്മൂസ് അമൃത എന്ന് പേരിട്ട ഈ പ്രൊഫൈലിന്റെ ഉടമ.

ഐശ്വര്യ റായിയെ മാത്രമല്ല, തൃഷ ഉൾപ്പെടുന്ന മറ്റു താരങ്ങളെയും അമ്മൂസ് അമൃത അനുകരിക്കുന്നുണ്ട്. വൈറൽ വീഡിയോ കണ്ടു നോക്കൂ.

Exit mobile version