Site icon Ente Koratty

ന്യൂസ്‌പേപ്പർ കൊണ്ടു സാരിയുടുത്തു ടെക്നോപാര്ക് ടെക്കി മെറിൻ

തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രൊജക്റ്റ്‌ മാനേജ്മെന്റ് അസോസിയേറ്റായി വർക്ക്‌ ചെയുന്ന മെറിൻ മറിയം മാത്യൂസാണ് ഈ ഉദ്യമത്തിനു പിന്നിൽ. പത്തനംതിട്ട സ്വദേശിയാണ് മെറിൻ മറിയം മാത്യൂസ്. ഇപ്പോൾ മാതാപിതാക്കളോടെപ്പം തിരുവന്തപുരത്തിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.

https://youtu.be/Uo2mj7q3gGE

ക്രീയേറ്റീവായി പല കാര്യങ്ങളും ചെയുവാൻ ആഗ്രഹമുള്ള വ്യകതിയാണെങ്കിലും ടെക്നോപാർക്കിലെ ജോലി തിരക്കിനിടയിൽ സമയം കാര്യമായി കിട്ടാറില്ല. ഉറങ്ങാൻ തന്നെ സമയം കുറവാണ് എന്നാണ് മെറിന്റെ അഭിപ്രായം.അതുകൊണ്ട് തന്നെ ഈ കോറന്റിയൻ കാലത്തു, തന്റെ അടക്കിവച്ച ക്രീയെറ്റിവിറ്റികൾ ചെയ്യാനുള്ള സമയം മെറിന് ലഭിച്ചു.

ഏകദേശം 7 മണിക്കൂറോളും എടുത്താണ് പേപ്പർസാരി നിർമിച്ചതും അതു ധരിച്ചതും. കൊറോണ ന്യൂസ്‌കൾ ബാക്ക് ഡ്രോപ്പിൽ വരുന്ന പത്രങ്ങളാണ് സാരി നിർമാണത്തിന് ഉപയോഗിച്ചത്. സോഷ്യൽമീഡിയയിൽ വലിയ തരംഗമാവുന്നു ഈ ന്യൂസ്‌പേപ്പർ സാരി.

എല്ലാവരിലും നിന്നും വളരെ സപ്പോർട്ടാണ് മെറിന് ലഭിച്ചു കൊണ്ടിരുക്കുന്നത്. അതുകൊണ്ട് തന്നെ ഈ ലോക്കഡോൺ ഡെയ്‌സിന് ഒരു ബിഗ്‌ താങ്ക്സ് പറയുകയാണ് മെറിൻമറിയം മാത്യൂസ്.

Exit mobile version