ബാംഗ്ലൂർ : ക്യാൻസർ രോഗികളായവർക്ക് ചികിത്സയുടെ ഭാഗമായി ശരീരത്തിലേ മുടി കൊഴിഞ്ഞ് പോകുന്നത് സർവ്വ സാധാരണമാണ്. ഈ അവസ്ഥയിൽ എത്തിയവർ തൊപ്പി കൊണ്ടോ, സാരി തലപ്പ് കൊണ്ടോ തല മറയ്ക്കേണ്ടി വരുന്നു, അങ്ങനെ ചെയ്യാതെ നടക്കുന്നവരെ നമ്മുടെ സമൂഹം നോക്കുന്നത് വളരേ ദയനീയമായോ അല്ലെങ്കിൽ ആശ്ചര്യത്തോടെയോ ചിലപ്പോഴൊക്കെ വെറുപ്പോടേയും മറ്റും ആയിരിക്കും.
ഇങ്ങനെ സമൂഹത്തിൽ ഒറ്റപ്പെടുന്ന ആ സമൂഹത്തിന് വേണ്ടി രംഗത്തിറിങ്ങിയിരിക്കുകയാണ് ബാംഗ്ലൂർ മലയാളിയായ ജോസ്ന.
രണ്ട് പ്രാവശ്യം ക്യാൻസറിന് ചികിത്സ നേടിയ ജോസ്ന തന്റെ മുടിയില്ലാത്ത തല മറയ്ക്കാതെ സാധാരണക്കാരായ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്നിരിക്കുകയാണ്..
ആ സംഭവം കാണുന്ന ഇതേ അവസ്ഥയിൽ ഉള്ള അനേകായിരങ്ങൾക്ക്, വീട്ടിൽ തളയ്ക്കപ്പെടേണ്ടതല്ല നിങ്ങളുടെ ജീവിതമെന്നും സ്വയം തല മറച്ചു മറ്റുള്ളവരിൽ നിന്നും രക്ഷപ്പെടാതെ… തല ഉയർത്തി നടക്കാൻ ഓർമ്മപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ ജോസ്ന ഓർമപ്പെടുത്തുന്നത്.
ക്യാൻസർ രോഗികൾക്കും അവരുടെ വീട്ടുകാർക്കും പ്രചോദനം നൽകാൻ ജോസ്നയുടെ ഈ വീഡിയോ തീർച്ചയായും സഹായിക്കുമെന്നതിൽ ഒരു സംശയവും ഇല്ല…
ഇനിയും തന്റെ തലയിലേക്ക് നോക്കി അടക്കം പറയുന്നവരോട് ജോസ്നയ്ക്ക് പറയാനുള്ളത് *ക്യാൻസർ എനിക്കല്ല നിങ്ങളുടെ മനസ്സിലാണ്.. അതിന് ചികിത്സയുമില്ല”.വീഡിയോ കാണുക.