Site icon Ente Koratty

തിരുവല്ല ജോളിസിൽക്‌സ് ജീവനക്കാരി, മനുഷത്വത്തിന്റെ ആൾരൂപം – വീഡിയോ

യാത്ര സൗകര്യങ്ങൾ പരിമിതമായ ഈ കോവിഡ് കാലത്തു അന്ധനായ വഴിയാത്രക്കാരനെ KSRTC ബസിൽ കയറ്റുവാൻ സഹായിക്കുന്ന ജോളിസിൽക്‌സ് ജീവനക്കാരി വേറിട്ട മാതൃകയാവുന്നു.

ബസിനരകിലേക്കു ഓടിയെത്തി ആളുണ്ടെന്ന് അറിയിച്ചു അന്ധനായ വ്യക്തിയെ ബസിൽ കയറ്റി വിടുന്ന ഈ ജീവനക്കാരി തന്നെയാണ് യഥാർത്ഥത്തിൽ ഏതു ഒരു സ്ഥാപനത്തിന്റെയും ബ്രാൻഡ് അംബാസിഡർ.

തിരുവല്ല തുകലശ്ശേരി സ്വദേശിയായ സുപ്രിയ സുരേഷാണ് ഈ വൈറൽ വീഡിയോയിലെ ആ നന്മ മുഖം. തിരുവല്ല ജോളി സിൽക്സ് ജീവനക്കാരിയായ സുപ്രിയ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് തിരക്കേറിയ റോഡിൽ നിൽക്കുന്ന വയോധികനെ കാണുന്നത്.. ‘കാറും ബൈക്കും ചീറിപ്പാഞ്ഞ് പോകുന്ന റോഡിൽ ആ അച്ഛൻ നടക്കുന്നത് കണ്ടാണ് ഓടി അരികിലെത്തിയത്. റോഡിന് നടുവിലൂടെയായിരുന്നു നടന്നിരുന്നത്.. ബൈക്കൊക്കെ അടുത്തു വന്ന് വളഞ്ഞു പോകുന്നു.. ഞാനോടി അടുത്ത് ചെന്ന് സൈഡിലേക്ക് മാറ്റി നിർത്തി.. ചേട്ടൻ എന്തായാലും വരുമല്ലോ അപ്പോൾ ബൈക്കിൽ കയറ്റി സ്റ്റാന്‍ഡിലേക്ക് വിടാം എന്നാണ് ആദ്യംചിന്തിച്ചത്.. പെട്ടെന്ന് ബസ് വന്നപ്പോ കൈ കാണിച്ച് നിർത്തി.. അച്ഛനിവിടുന്ന് എവിടേയും പോകല്ലേ എന്നു പറഞ്ഞ് ഓടിപ്പോയി ബസുകാരോട് കാര്യം പറഞ്ഞു.. അച്ഛനെ പിടിച്ചു കൊണ്ടു വന്ന് ബസിലേക്ക് കയറ്റി.. അതു കണ്ട് സമാധാനത്തിലാ മടങ്ങിയത്” നടന്ന സംഭവം സുപ്രിയ ഇങ്ങനെയാണ് വിവരിക്കുന്നത്..

https://www.youtube.com/watch?v=HtQxNCH22l8
Exit mobile version