Site icon Ente Koratty

കൊരട്ടിയിലെ യുവാക്കൾ ഒരുക്കിയ ഷോർട്ട് ഫിലിം വൈറൽ: മോഹൻലാൽ@60

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ അറുപതാം ജന്മദിനത്തിനായി ഡെഡിക്കേറ്റ് ചെയ്ത് കൊരട്ടിയിലെ യുവാക്കൾ ഷോർട്ഫിലിം സോഷ്യൽ മീഡിയയിലെ മെഗാ വൈറലായി മാറുന്നു.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വീഡിയോ വൈറൽ ആകുകയും ലോകമെമ്പടുമുള്ള മോഹൻലാൽ ഫാൻസ്‌ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

https://youtu.be/nBgTL8aOTa4

പ്രശോബ് കംബാലനാണു ഷോർട്ഫിലിമിന്റെ ഡയറക്ടർ. ശ്രുതി പ്രശോബ് ആണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്.

ഹാപ്പി ഹസ്ബൻഡ്‌സ്, ഇവർ വിവാഹിതരായാൽ, ഫോർ ഫ്രണ്ട്‌സ് എന്നി സിനിമകളുടെ ഡയറക്ടർ സജി സുരേന്ദ്രന്റെ വോയിസ്‌ ക്ലിപ്പ് കേട്ടു നോക്കു. ഇതിലും വലിയ മറ്റൊരു ജന്മദിനസമ്മാനം ലാലേട്ടനു കൊടുക്കാനില്ല. ഈ വീഡിയോ കണ്ടില്ലെൻകിൽ മോഹൻലാൽ ഫാൻസിനു തീർത്താൽ തീരാത്ത ഒരു നഷ്ടം തന്നെയാണ്.

Movie Director Saji Surendran about Mohanlal@60

കൊരട്ടിക്കാരനായ പ്രശോബ് കമ്പളൻ ആണ് ഷോർട്ഫിലിമിന്റെ ഡയറക്ടർ. പ്രശോഭിന്റെ പ്രിയ പത്‌നി ശ്രുതിയാണ് ആണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്.അരുൺ സണ്ണി, പ്രശോബ്, മൃദുൽ, വിശ്വനാഥൻ, ഐശ്വര്യ, ജെസ്‌നി, സ്മിത എന്നിവരാണ് അഭിനേതാക്കൾ.

Art ഡയറക്ടർ കൊരട്ടി സ്വദേശിയായ ദീപക് മുതൽ നലൊരു ടീം വർക്ക് ഇതിനു പിന്നിലുണ്ട്. മോഹൻലാൽ ഷോർട്ഫിലിം കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.

Exit mobile version