കൊരട്ടിയിലെ യുവാക്കൾ ചേർന്ന് ഒരുക്കിയ ‘കുമുദസിന്ധു ‘ ഷോർട് ഫിലിം അവതരണ ശൈലിയും ആശയപ്രാധാന്യം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
ഒറ്റദിവസം കൊണ്ടു തന്നെ ആയിരക്കണക്കിന് പേർ ഷോര്ട്ട് ഫിലിം കണ്ടുവെന്നുള്ളത് തന്നെ ഇതിന്റെ ആസ്വാദ്യത വ്യക്തമാക്കുന്നു. ഇതിന്റെ രചനയും ചായഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കൊരട്ടി, മാമ്പ്ര സ്വദേശിയായ രതീഷ് ചന്ദ്രനാണ്.
വിമൽരാജ്, അനൂപ് സുകുമാരൻ, ബാലാജി വാളൂർ എന്നീവരാണ് അഭിനേതാക്കൾ. ബാലാജി വാളൂർ മുതിർന്ന നാടകനടനും നിരവധി ഷോർട്ഫിലിമുകളിലെ അഭിനേതാവുമാണ്. കുമുദം എന്ന വാക്കിനർത്ഥം തന്നെ ഭൂമിയിൽ സന്തോഷമുണ്ടാക്കുന്നത് എന്നാണ്. പ്രതീക്ഷകൾ വറ്റിവരണ്ട ഈ കൊറോണകാലത്തു വരുംതലമുറക്കായുള്ള പ്രതീക്ഷയുടെയും കരുതലിന്റെയും ഉദാത്തമായ സന്ദേശമാകുന്നു – കുമുദസിന്ധു.
കാണുവാൻ മറക്കല്ലേ.