സിമി നസീർ – കോതമംഗലം
പങ്കുവയ്ക്കാൻ പഠിപ്പിക്കുന്ന പെരുന്നാൾ..ചെറിയ പെരുന്നാൾ ആണ്. ചെറുപ്പം പേരിലേ ഉള്ളൂ, ഒരുപാട് വലിയ കാര്യങ്ങൾ കൂടെയുണ്ട്. വിശ്വാസത്തിന്റെ, വിശുദ്ധിയുടെ, വിട്ടുവീഴ്ചയുടെ, ത്യാഗസഹനങ്ങളുടെ ചെറിയ പെരുന്നാൾ.
ഉണ്ടായിട്ടും ഉണ്ണാതെ ഉള്ളെരിയുമ്പോഴും പതറാതെ ദൈവപ്രീതിക്കായി നോമ്പ് നോൽക്കുന്നവർ സഹജീവികളുടെ വിശപ്പും വേദനകളും ഹൃദയത്തിൽ ഏറ്റു വാങ്ങുന്നു. മിഴികളും നാവും നിയന്ത്രിക്കുമ്പോൾ പരസ്പര ബഹുമാനവും സഹകരണവും ജീവിതത്തിൽ പകർത്തുന്നു.
പ്രിയപ്പെട്ടവരേ പങ്കുവെക്കലുകളാണ് നോമ്പ്. എന്റെയും നിന്റെയും
നോവുകൾ ഒന്ന് ആണെന്ന തിരിച്ചറിവാണ് നോമ്പ്. അയൽവാസികൾ
ആഹാരത്തിനായി അലയുമ്പോൾ അന്നം പങ്കുവെക്കാത്തവന്, താക്കീതാണ് നോമ്പ്. നീയും ഞാനും നമുക്കു ചുറ്റും ഉള്ളവരും ഒരേ കുടുംബമാണെന്ന തിരിച്ചറിവാണ് നോമ്പ്.
പ്രിയരേ, നമുക്ക് പങ്കുവെക്കുന്നവരാവാം. പരസ്പരം സ്നേഹിക്കാം
പെരുന്നാളിനെ പരിശുദ്ധിയോടെ സ്വീകരിക്കാം. ആരവങ്ങളും ആശംസകളും നമ്മുടെ ഹൃദയങ്ങളിൽ നിന്നും ആവട്ടെ..
എല്ലാവർക്കും
ചെറിയ പെരുന്നാൾ
ആശംസകൾ