Site icon Ente Koratty

ഈശ്വരാരാധനയും സ്തുതികളും ഈശ്വരനുവേണ്ടിയുള്ളതല്ല.

ഈശ്വരാരാധനയും സ്തുതികളും ഈശ്വരനുവേണ്ടിയുള്ളതല്ല.

അവ മനുഷ്യനുള്ള മെന്റൽ എഞ്ചിനിയറിംഗ് ആയിട്ടാണു തുടങ്ങിയതും തുടരുന്നതും.

അപരിമേയനും അനന്തപ്രസാദവാനുമായ ഈശ്വരനു മനുഷ്യരുടെ സ്തുതിപ്പുകളോ നിന്ദയോ ഒരു മാറ്റവും വരുത്തില്ല.

മാറ്റം സംഭവിക്കുന്നത് ആരാധകന്റെ ഉള്ളിൽ തന്നെയാണു.

അപ്പോഴാണു ഈശ്വരാരാധന സാർത്ഥകവും ഫലദായകവും ആകുന്നത്.

ഡയലോഗും വീശി ഇത്തിരി പണം കാണിക്കയുമിട്ടാൽീ ഈശ്വരനെ കബളിപ്പിച്ച് കാര്യം നേടാമെന്നത് മനുഷ്യരുടെ വക്രബുദ്ധിയാണു.

ഈശ്വരന്റെ കാര്യസ്ഥന്മാരെന്ന് അവകാശപ്പെടുന്നവർ പണം നേടുന്നത് ഇങ്ങിനെയൊക്കെ തന്നെ.

മണ്ടന്മാർ ഒരു പടികൂടി കടന്ന് ആൾ ദൈവങ്ങളെ ആരാധിച്ച് വിഡ്ഡികളാകുന്നു.

മനുഷ്യരുടെ ശക്തിദൗബല്യങ്ങൾ ഈശ്വരസങ്കൽപ്പത്തിൽ കലരുന്നതിന്റെ പരിമിതികളാണിത്.

ഭാരതീയ ചിന്തയിലെ ബ്രഹ്മം എന്നതാണു എന്റെ വായനയിൽ ഏറ്റവും യുക്തിസഹമായ ഈശ്വരസങ്കല്പമായി അനുഭവപ്പെടുന്നത്.

നിർഗുണബ്രഹ്മം.
ഗുണദോഷങ്ങൾക്ക് അതീതമായ ബ്രഹ്മം.

ദൈവത്തെ തേടാനേ മനുഷ്യനാകൂ.

ആ ,,

തേടലിലാണു ആനന്ദം

Exit mobile version