Site icon Ente Koratty

ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം – ഒരു വേറിട്ട മാതൃക

തൊടുപുഴ സെൻമേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓരോ ഇടവക കുടുംബത്തിനും 2000 രൂപ വീതം നൽകിവരുന്നു ( 211 ഇടവക കുടുംബമുണ്ട് ). ഓരോ കുടുംബത്തെയും വീടുകളിലെത്തി പള്ളിയുടെ ഇപ്പോഴത്തെ ട്രസ്റ്റീമാർ, കമ്മറ്റിക്കാർ 2000 രൂപ വീതം ധനസഹായം കൊടുക്കുന്നു. ധനസഹായം ഒരു കാലത്തും തിരികെ നൽകണമെന്ന് വ്യവസ്ഥയില്ലാതെ ഇടവകയിലെ ഓരോ കുടുംബങ്ങളെയും ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ സഹായിക്കേണ്ടത് അത്യാവശ്യമാണ് എന്ന് മാനേജിങ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ട് മാനേജിങ് കമ്മിറ്റി ഉറച്ച തീരുമാനമെടുത്തു ഓരോ കുടുംബത്തിനും ധന സഹായം എത്തിച്ചു നൽകുകയാണ്.

പള്ളി പണിയുവാൻ, പെരുന്നാൾ നടത്തുവാൻ എന്നീ ആവശ്യങ്ങൾക്ക് എല്ലാം ഇടവകയിലെ ജനങ്ങൾ വിയർപ്പൊഴുക്കി. ഇപ്പോൾ ഇടവകയിലെ ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ അവരോടൊപ്പം ചേർന്നു സഹായിക്കേണ്ടത് പള്ളി ഭരണ സമിതിയുടെ ഉത്തരവാദിത്വമാണ്. യാക്കോബായ സുറിയാനി സഭയിലെ (തൊടുപുഴ സെൻമേരിസ് യാക്കോബായ സുറിയാനി പള്ളി) ഇടവക മക്കൾ ഭരണ സമിതിയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ചു.

കൊറോണക്കെതിരെ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരസ്പരം സഹായിക്കുക എന്നുള്ള ദൗത്യം പള്ളി ഭരണ സമിതി ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഗവൺമെന്റ് നൽകിയ അരിയും, സന്നദ്ധസംഘടനകൾ കൊടുത്ത കിറ്റും എല്ലാം ഉണ്ടെങ്കിലും മരുന്നു വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കും സാമ്പത്തികം ആവശ്യമായിവരുന്നു.

പള്ളിവക കോളേജുകളിലും സ്കൂളിലും വിദ്യാർത്ഥികൾക്ക് അഡ്മിഷൻ, അധ്യാപക നിയമനത്തിനും, മറ്റു ജോലികൾക്കും, നിയമിക്കുമ്പോൾ ലഭിക്കുന്ന പണവും പള്ളിയുടെ വരുമാനവും അതാത് ഇടവകയിലെ സാധാരണക്കാരും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ചെറുതും വലുതും എന്ന വ്യത്യാസമില്ലാതെ ഓരോ ഇടവകയും ജന സമൂഹത്തിനായി നൽകേണ്ടതാണ്.
ക്രിസ്തീയ സഭകളിലെ എല്ലാ പള്ളികളും സ്ഥാപനങ്ങളും പണിതുയർത്തിയത് ഇടവക ജനങ്ങളാണ്. ഇടവക പള്ളി ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കണം. എല്ലാ മത വിഭാഗങ്ങൾക്കും ഇതൊരു മാതൃകയാകട്ടെ.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Exit mobile version