Site icon Ente Koratty

പ്രത്യാശയുടെ നിറവിൽ ലോകമെങ്ങും ക്രൈസ്തവർ ഈസ്റ്റര് ആഘോഷിക്കുന്നു.- കൊരട്ടിയും

ക്രിസ്തിയ സഭയുടെ ചരിത്രത്തിൽ ആദ്യമായിആണ് ലോകമെങ്ങും ഇങ്ങനെ ഒരു  ഈസ്റ്ററും, പെസഹാ വ്യാഴവും,ദുഃഖ വെള്ളിയും .പള്ളികളിൽ വലിയ ആഴ്ചയുടെ തിരുക്കര്മങ്ങളിലും ഈസ്റ്റര് തിരുക്കര്മങ്ങളിലും കോവിഡ് കാരണം  വൈദികരും ശുശ്രഷകരും
   അല്ലാതെ വിശ്വാസികൾക്കുപങ്കെടുക്കാൻ സാധിച്ചില്ല.  രാവിലെ ഏഴു മണിക്ക് കൊരട്ടി പള്ളിയിൽ ഈസ്റ്ററിനോട് അനുബന്ധച്ചുള്ള വിശുദ്ധ കുർബാന ഉണ്ടായിരുന്നു. ഓൺലൈൻ ആയി വിശ്വാസികൾക്ക് കുർബാനയിൽ പങ്കെടുക്കാനുള്ള  സൌകര്യം ഒരുക്കിയിരുന്നു.  

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കാർമ്മികനും പരികർമ്മികളും മാത്രമാണ് ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥന ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്.ചടങ്ങുകളില് പങ്കെടുക്കാന് വിശ്വാസികള്ക്ക് ഓൺലൈൻ സൌകര്യം ഏര്പ്പെടുത്തിയിരുന്നു. ലോകമെങ്ങും കോവിഡ് മൂലം ലക്ഷങ്ങൾ മരിച്ചു  വീഴുമ്പോഴും  പ്രത്യാശയുടെ നിറവിൽ കോവിഡ് എന്ന  ഈ  മഹാമാരിയുടെ  ദുഃഖ വെള്ളിയും കടന്നും പോകുമെന്നും പ്രത്യാശയുടെ ഉയിര്പ്പു തിരുനാൾ മാനുഷരാശിക്ക്‌ പ്രദാനം ചെയ്യാൻ പരിത്യാഗത്തിന്റെ വലിയ സന്ദേശവമായി വന്ന യേശു ദേവൻ നമ്മെ അനുഗ്രഹിക്കട്ടെ. എല്ലാവര്ക്കും ‘എന്റെ കൊരട്ടിയുടെ’ പ്രത്യാശ നിറഞ്ഞ ജീവിതവും ഈസ്റ്ററും ആശംസിക്കുന്നു.   

Exit mobile version