Site icon Ente Koratty

ലോകമെമ്പാടുമുള്ള ക്രൈസ്തവ സഹോദരങ്ങൾ ഇന്ന് പെസഹാ ആചരിച്ചു

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സഹോദരങ്ങൾ ഇന്ന് പെസഹാ ആചരിക്കുന്നു. കോവിഡ് 19 ഭീതിയുടെ പശ്ചാലത്തില്‍ പ്രധാന ചടങ്ങ് ആയ കാലുകഴുകൽ ശുശ്രുഷ ഒഴിവാക്കിയും വൈദികര്‍ മാത്രം പങ്കെടുക്കുന്ന ശുശ്രൂഷകള്‍‌ നടത്തിയുമാണ് കേരളത്തിലും പെസഹ ആചരിച്ചത്.

ക്രിസ്തുദേവന്‍ 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓർമ യാണ് പെസഹാ ദിനമായി ആചരിക്കുന്നത്. പുലര്‍ച്ചെ മുതല്‍ കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ പെസഹ ശുശ്രൂഷകള്‍ ആരംഭിച്ചു.കൊരട്ടി St.മേരിസ് ഫോറോന പള്ളിയിൽ വികാരി Fr.ജോസ് ഇടശേരിയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കാർമ്മികനും പരികർമ്മികളും മാത്രമാണ് പ്രാർത്ഥന ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്. പെസഹ ദിനത്തിലെ പ്രധാന ചടങ്ങായ കാൽകഴുകൽ ശുശ്രൂഷകൾ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് ഓൺലൈൻ സൌകര്യം ഏര്‍പ്പെടുത്തിയിരുന്നു. എറണാകുളം സെന്റ് മേരിസ് കത്തീഡ്രൽ ബസലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പിന്റെ നേതൃത്ർത്ഥത്തിൽ പെസഹ ചടങ്ങുകൾ നടന്നു. യഥാർത്ഥ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നത് ഇപ്പോൾ ആരോഗ്യ വകുപ്പാണെന്നും കോവിഡ് രോഗത്തിനെതിരയുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികൾ ആകണമെന്നും കർദിനാൾ തന്റെ പ്രസംഗത്തിൽ ഉൽ ബോദിപ്പി ച്ചു.

Exit mobile version