ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണക്കായി ബലിപെരുന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ അതി ഗൗരവമായിട്ടുള്ള കൊറോണ വ്യാപനത്തിന്റെ ഭീതിയിലാണ് നമ്മുടെ ചുറ്റുപാടും സമൂഹവും നമുക്ക് പ്രിയപ്പെട്ടവരും….
ഈ രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി സമൂഹത്തോട് ചേർന്ന് നിന്ന് മറ്റൊരു ത്യാഗം എന്ന നിലയിൽ കൊരട്ടിയിലെ മഹല്ലിലുള്ള രണ്ടു പളളികളിലും ഈ വർഷത്തെ പൊതുവായി നടക്കാറുള്ള ബലി പെരുന്നാൾ നിസ്കാരവും പള്ളിയിൽ നടത്താറുള്ള ബലികർമ്മവും വേണ്ടായെന്ന് തീരുമാനിച്ചിരിക്കുന്നു. നിസ്കാരവും മറ്റു കർമ്മങ്ങളും അവരവരുടെ വീടുകളിൽ തന്നെ നടത്തുവാൻ നിർദ്ദേശവും കൊടുത്തിരിക്കുന്നു.
എല്ലാവർക്കും സ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ യിൽ ഹൃദ്യമായ ‘ഈദ് ആശംസകൾ ‘ നേരുന്നു.