Site icon Ente Koratty

നാട്ടിൽ കുടുങ്ങിയ 116 ഇന്ത്യൻ നഴ്‌സുമാരെ തിരികെയെത്തിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയ 116 ഇന്ത്യൻ നഴ്‌സുമാരെ കുവൈത്ത് ആരോഗ്യമന്ത്രാലയം തിരികെ എത്തിച്ചു . വിദേശകാര്യമന്ത്രാലത്തിന്റെയും ഡിജിസിഎയുടെയും സഹകരണത്തോടെയാണ് പ്രത്യേക വിമാനത്തിൽ ഇവരെ കുവൈത്തിലെത്തിച്ചത്.

അവധിക്കുപോയി സ്വന്തം നാടുകളിൽ കുടുങ്ങിയ അഞ്ഞൂറോളം ജീവനക്കാരെ തിരിച്ചെത്തിക്കാൻ ആരോഗ്യമന്ത്രാലയത്തിനു മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതിൽ ഇന്ത്യയിൽ നിന്നുള്ള 116 നഴ്‌സുമാർ അടങ്ങുന്ന ബാച്ച് ആണ് ഇന്നു തിരികെയെത്തിയത്. ശേഷിക്കുന്നവർ വരും ദിവസങ്ങളിൽ എത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. വിമാനത്താവളത്തിൽ വെച്ച് കോവിഡ് പരിശോധനക്ക് സ്വാബ് എടുത്ത ശേഷം ഇവരെ വീട്ടുനിരീക്ഷണത്തിന് വിട്ടു. കുവൈത്തിലേക്ക് നേരിട്ട് വരാൻ വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിരവധി ആരോഗ്യപ്രവർത്തകരാണ് തിരിച്ചു വരാനാകാതെ കുടുങ്ങിയത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും, വ്യോമയാന വകുപ്പിന്‍റെയും സഹായത്തോടെ ഇവരെ തിരികെ എത്തിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യമന്ത്രാലയം . മുന്നൂറോളം ആരോഗ്യപ്രവർത്തകരെ നേരത്തെയും ഇന്ത്യയിൽ നിന്ന് പ്രത്യേക വിമാനത്തിൽ എത്തിച്ചിരുന്നു .

Exit mobile version