Site icon Ente Koratty

ഇടുക്കി കളക്ടർ പറഞ്ഞതടക്കം നാലു കേസുകൾ മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നു; ദുരൂഹത ആരോപിച്ച് കെ. സുരേന്ദ്രൻ

കോവിഡ് കണക്കുകളുടെ കാര്യത്തിൽ സർക്കാർ എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടുക്കി കളക്ടർ പറഞ്ഞ മൂന്നു കേസുകളും പാലക്കാട്ടെ ഒരു കേസും മുഖ്യമന്ത്രി മറച്ചുവയെക്കുന്നതെനിന്താണെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ദുരഭിമാനമോ അതോ ആസൂത്രിത നീക്കമോ എന്നാണ് ഇനി അറിയേണ്ടതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. രോഗം പിടിപ്പെട്ടത് എവിടെ നിന്ന് എന്നത് സംബന്ധിച്ച് പല കേസുകളിലും തികഞ്ഞ അവ്യക്തത നിലനിൽക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇടുക്കി കളക്റ്റർ പറഞ്ഞ മൂന്നു കേസ്സുകളും പാലക്കാട്ടെ ഒരു കേസ്സും മുഖ്യമന്ത്രി മറച്ചുവെക്കുന്നതെന്തിന്? കഴിഞ്ഞ കുറച്ചുദിവസമായി ബി. ജെ. പി തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതേ കാര്യമാണ്. കണക്കുകളുടെ കാര്യത്തിൽ സർക്കാർ എന്തൊക്കെയോ മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ട്. പാലക്കാട്ടെ കേസ്സ് ഇന്നലെ തന്നെ സ്ഥിരീകരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരഭിമാനമോ അതോ ആസൂത്രിത നീക്കമോ എന്നാണ് ഇനി അറിയേണ്ടത്. രോഗം പിടിപെട്ടതെവിടുന്ന് എന്നതിനെ സംബന്ധിച്ചും തികഞ്ഞ അവ്യക്തതയാണ് പല കേസ്സുകളിലും.

മുഖ്യമന്ത്രി പറഞ്ഞത്
ഇടുക്കിയിൽ പുതിയ മൂന്ന് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിൽ ആശയക്കുഴപ്പത്തിന്റേതായ യാതൊരു കാര്യവുമില്ല. ഇവരുടെ കാര്യത്തില്‍ ഒരു പരിശോധന കൂടി നടത്തി വ്യക്തത വരുത്തേണ്ടതുണ്ട്. അതിനാലാണ് ഇപ്പോള്‍ ഇടുക്കിയിലെ രോഗികളുടെ കാര്യം പറയാത്തത്- വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി രോഗംസ്ഥിരീകരിച്ചെന്ന തരത്തിൽ ജില്ലാ കളക്ടറുടെ പ്രഖ്യാപനം വന്നത്. എന്നാൽ, വൈകിട്ട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഇത് പരാമർശിച്ചില്ല. അതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കളക്ടർ അറിയിച്ചത്
ഇടുക്കിയില്‍ മൂന്നുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കളക്ടര്‍ എച്ച്. ദിനേശന്‍ ഇന്ന് അറിയിച്ചിരുന്നു. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രി നഴ്‌സ്, ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നത്. മൂന്നുപേരെയും തൊടുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ചാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

Exit mobile version