സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാറുണ്ടാക്കിയ കരാറില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കരാര്‍ വിദേശരാജ്യത്തെ നിയമമനുസരിച്ചാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തില്‍ കരാറുണ്ടാക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. തൃപ്തികരമായ മറുപടി പറഞ്ഞെങ്കിൽ വിവാദം അവിടെ തീർന്നേനെ. സൗജന്യ സേവനത്തിന്റെ കാര്യത്തിലും അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രേതെയ്ക വാർത്ത സമ്മേളനത്തിലാണ് മുൻ മന്ത്രിയുടെ ശ്രി ഉമ്മൻ ചാണ്ടി മന്ത്രിയുടെ പിണറായി വിജയനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്.
ബിസിനസ് റൂൾസ് പ്രകാരം നിയമ വകുപ്പ് കരാർ കാര്യങ്ങൾ അറിയണം. സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതല്ല കരാർ. കേസ് വന്ന് നഷ്ടമുണ്ടായൽ സംസ്ഥാനം ചിലവ് വഹിക്കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി വെട്ടികുറയ്ക്കുന്നതിനോട് യോജിപ്പില്ല. ചിലവ് ചുരുക്കൽ മുകളിൽ നിന്ന് വരണം. കോവിഡില്‍ കൂടുതൽ വെല്ലുവിളികൾ ആരംഭിക്കുന്നതേയുള്ളൂ. കൂട്ടായ പ്രവർത്തനം ആവശ്യമായ സമയമാണ്. യു.ഡി.എഫ് പൂർണ്ണമായും സഹകരിക്കും. മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത് നല്ലതാണ്. തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.