ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരം വരെ പോയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിലെ പൊതുപ്രവര്ത്തകന് കൊറോണ രോഗമില്ലെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിശോധനയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു കെ.സുരേന്ദ്രന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തെത്തി വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിനെതിരെ വാര്‍ത്താ സമ്മേളനം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലൂടെ ലൈവായി പോയിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വലിയ രീതിയിലുള്ള വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ യാത്ര ജില്ലാ പോലീസ് മേധാവിയുടേയും ഡിജിപിയുടേയും അനുമതിയോടെയാണ് എന്നായിരുന്നു സുരേന്ദ്രന് പ്രതികരിച്ചത്.