കോവിഡ് ബാധരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളം സമ്പൂര്‍ണ്ണ ലോക്ഡൌൺ വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചു ധനമന്ത്രി ഡോ. തോമസ് ഐസക്. 24 ന്യൂസ് ചാനലിലെ രാത്രി ചർച്ചയിലാണ് ലോക്ഡൌൺ വേണമെന്ന ആവശ്യം തോമസ് ഐസക്കും അംഗീകരിച്ചത്. ഇതോടെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് നിര്‍ണ്ണായകമാകും.
കോവിഡ് ബാധയുടെ സാഹചര്യത്തില്‍ കേരളം പൂര്‍ണ്ണമായി ഷട്ട് ഡൗണിലേക്ക് പോകുന്ന കാര്യത്തെപ്പറ്റി ഗൗരവമായി ആലോചിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ 12 ആവശ്യങ്ങള്‍ ഉന്നയിച്ചു മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച കത്ത് നല്‍കിയിരുന്ന. ആവശ്യമെങ്കില്‍ കേരളം പൂര്‍ണ്ണമായി ഷട്ട് ഡൗണിലേക്ക് പോകുന്ന കാര്യത്തെപ്പറ്റി ഗൗരവമായി ആലോചിക്കണമെന്നായിരുന്നു കത്തില്‍ ചെന്നിത്തലയുടെ പ്രധാന ആവശ്യം.
രാജ്യത്ത് പല കോവിഡ് ബാധരൂക്ഷമായ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങി പല സംസ്ഥാനങ്ങളും ഷട്ട് ഡൗണില്ക്ക് പോവുകയാണ്. ഐ.എം.ഐയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത് പൂര്‍ണ്ണമായ ഷട്ഡൗണ്‍ അനിവാര്യമാണെന്നാണ്.
അത് വേണ്ടി വരികയാണെങ്കില്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം. കേന്ദ്രത്തില്‍ രാജ്യത്തെ നിന്ന് 75 ജില്ലകള്‍ ഷട്ഡൗണ്‍ ചെയ്യമമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറി കേരളത്തില്‍ 7 ജില്ലകളും ഷട്ടഡൗണ്‍ ചെയ്യേണ്ടി വരുമെന്നാണ് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അത് വേണ്ട കാസര്‍കോട് മാത്രം മതി എന്ന് പറഞ്ഞു. ഏതായാലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അത് ദൂരീകരിക്കണമെന്നാണ് കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് .