സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെയായിരുന്നു അദ്ദേഹത്തിെൻറ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഷെയിം വിളികളുമായി ഇറങ്ങി പോയി. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.
ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മുന്‍ ജഡ്ജിമാരടക്കം വിമര്‍ശനമുന്നയിക്കുകയുമുണ്ടായി. എംപി സ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിവാദങ്ങൾക്ക് സത്യപ്രതിജ്ഞയ്ക്ക് ശേഷം മറുപടി നൽകുമെന്നാണ് ഗൊഗോയ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യസഭാംഗത്വം നൽകിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
നാല് മാസം മുമ്പാണ് സുപ്രീംകോടതിയിൽ നിന്ന് ഗൊഗോയി വിരമിച്ചത്. ബാബറി മസ്ജിദ് ഉൾപ്പടെയുള്ള കേസുകളിൽ നിർണായകമായ വിധി പുറപ്പെടുവിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിെൻറ വിരമിക്കൽ. ഇതിന് പിന്നാലെ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്ട്രപതി നിർദേശിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അയോധ്യ, റഫാൽ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് അനുകൂലമായ വിധിയെഴുതിയ ജസ്റ്റിസ് ഗൊഗോയ്ക്ക് അധികംവൈകാതെതന്നെ രാജ്യസഭാംഗത്വം നൽകിയതാണ് വിമർശിക്കപ്പെടുന്നത്. ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്തതും റഫാൽ അഴിമതി ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റമുക്തനാക്കിയതും കേന്ദ്ര ആഭ്യന്തര മന്ത്രി ആരോപണ വിധേയനായ ജഡ്ജി ലോയയുടെ ദുരൂഹ മരണ കേസ് അടച്ചതും ജമ്മു-കശ്മീരിന്റെ 370 റദ്ദാക്കാനുള്ള സാവകാശം നൽകിയതും കനയ്യ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ ഒഴിവാക്കിയതും ഗൊഗോയി ആയിരുന്നു.