Site icon Ente Koratty

രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ നൽകി പി.സി ജോർജ്

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ സംഭാവന നൽകി പി.സി ജോർജ് എം.എൽ.എ. കോട്ടയം പള്ളിക്കത്തോട്ടിൽ ഒരു വിവാഹ ചടങ്ങിനെത്തിയ പി.സി ജോർജിനെ കണ്ട് ആർ.എസ്.എസ് – ബി.ജെ.പി നേതാക്കൾ സംഭാവന തേടിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ആർ.എസ്.എസ് കോട്ടയം സേവാപ്രമുഖ് ആർ. രാജേഷിനു സംഭാവനയായി ആയിരം രൂപ നൽകിയത്. ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ്​ തന്റെ നിലപാടെന്ന്​ സംഭാവന നൽകിയശേഷം പി.സി ജോർജ്​ പറഞ്ഞു.

രാമക്ഷേത്ര നിർമാണത്തിന്​ സംഭാവന നൽകിയത് തെറ്റായെന്ന്​ പിന്നീട്​ പറഞ്ഞ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ. ഹരി, കോട്ടയം ജില്ല പ്രസിഡൻറ്​ അഡ്വ. നോബിൾ മാത്യു, നേതാക്കളായ ആർ. രാജീവ്, സതീഷ് ചന്ദ്രൻ മാസ്​റ്റർ, അജീഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Exit mobile version